വീട്ടമ്മയെ പീഡിപ്പിച്ച കേസ്: എം വിന്‍സന്റ് അറസ്‌റ്റില്‍ - എംഎല്‍എയെ 14 ദി​വ​സ​ത്തേക്ക് റി​മാ​ൻ​ഡ് ചെ​യ്തു

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: എം വിന്‍സന്റ് അറസ്‌റ്റില്‍ - എംഎല്‍എയെ 14 ദി​വ​സ​ത്തേക്ക് റി​മാ​ൻ​ഡ് ചെ​യ്തു

Webdunia
ശനി, 22 ജൂലൈ 2017 (16:07 IST)
വീട്ടമ്മയെ പീഡിപ്പിച്ചക്കേസില്‍ അറസ്‌റ്റിലായ കോ​വ​ളം എം​എ​ൽ​എ എം വി​ൻ​സെ​ന്‍റി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. വി​ൻ​സെ​ന്‍റി​നെ നെ​യ്യാ​റ്റി​ൻ​ക​ര സ​ബ് ജ​യി​ലേ​ക്ക് മാ​റ്റി. വി​ൻ‌​സെ​ന്‍റി​നെ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

പാളയത്തെ എംഎൽഎ ഹോസ്റ്റലിൽ നാലുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ​നി​ന്നു സ്വ​ന്തം വാ​ഹ​ന​ത്തി​ൽ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് ക്ല​ബി​ൽ എ​ത്തി​യ എം​എ​ൽ​എ​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പാ​റ​ശാ​ല എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം വി​ൻ​സ​ന്‍റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. എംഎല്‍എയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിന്‍സന്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍‌സ് കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് അറസ്‌റ്റ്.

നെയ്യാറ്റിൻകര സ്വദേശിയുമായ സ്ത്രീയാണ് വിന്‍സെന്റിനെതിരേയുള്ള പരാതിക്കാരി. എംഎൽഎ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം രാവിലെ ഫോണിൽ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മർദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

വിൻസന്റിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. കേസിൽ ആദ്യം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ പൊലീസ് വീട്ടമ്മയുടെ മൊഴി എടുത്തിരുന്നു.

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments