Webdunia - Bharat's app for daily news and videos

Install App

'അമ്മ’യുടെ യോഗം കൊച്ചിയില്‍ ; താരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുമെന്ന് ഇന്നസെന്റ്

ചര്‍ച്ച ഉണ്ടാകും, ഫലപ്രദമായ തീരുമാനങ്ങള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് രമ്യ നമ്പീശന്‍

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (10:41 IST)
നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നുള്ള വിവാദങ്ങള്‍ നിലനില്‍ക്കെ താര സംഘടനയായ 'അമ്മ'യുടെ നിർണായക വാർഷികയോഗം കൊച്ചിയിൽ. നടി ആക്രമിക്കപ്പെട്ട കേസും ദിലീപ് കുറ്റാരോപണവിധേയമായ സംഭവവും സംഘടനയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിശ്വസിക്കുന്നുവെന്ന് രമ്യ നമ്പീശന്‍ വ്യക്തമാക്കി. താരങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇക്കാര്യമെല്ലാം ചര്‍ച്ച ചെയ്യുമെന്ന് ഇന്നസെന്റും വ്യക്തമാക്കി.

ഇന്നലെ നടന്ന ചോദ്യം ചെയ്യല്‍ മൂലം അമ്മയുടെ ട്രഷററായ ദിലീപിന് ഇന്നലെ എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപ് ഇന്ന് യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇന്നുനടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ കൂടുതല്‍ ചര്‍ച്ച നടക്കുമെന്നും ഉച്ചയ്ക്ക്‌ശേഷം ഔദ്യോഗികമായി വിവരങ്ങള്‍ അറിയിക്കാമെന്നാണ് ഇടവേള ബാബു അറിയിച്ചത്.

മമ്മൂട്ടി, മോഹ‍ൻലാൽ, ഇന്നസെന്റ്, ഗണേഷ് കുമാര്‍ , ദിലീപ്, രമ്യ നമ്പീശന്‍ തുടങ്ങിയവരെല്ലാം യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടില്ല.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍; വെട്ടിലായി കോണ്‍ഗ്രസ്

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍

കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതിന് പിന്നില്‍ റഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍

അടുത്ത ലേഖനം
Show comments