Webdunia - Bharat's app for daily news and videos

Install App

പുതുവര്‍ഷത്തില്‍ മലയാളി കുടിച്ചു തീര്‍ത്തത് 60 കോടി രൂപയുടെ മദ്യം !

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചത് 59.03 കോടി രൂപയുടെ മദ്യം

Webdunia
ചൊവ്വ, 3 ജനുവരി 2017 (07:32 IST)
പുതുവത്സരാഘോഷത്തില്‍ കേരളം കുടിച്ചുതീര്‍ത്തത് 59.03 കോടി രൂപയുടെ മദ്യം. 2015 ഡിസംബര്‍ 31ന് 44.61 കോടി രൂപയുടെ മദ്യമായിരുന്നു കേരളത്തില്‍ വിറ്റഴിച്ചത്. എന്നാല്‍ 17.12 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ഡിസംബറിലെ ആകെ മദ്യവില്‍പനയിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്.
 
ബിവറേജസ് കോര്‍പറേഷന്റെ കീഴിലുള്ള വില്‍‌പനശാലകളിലാണ് 2016 പുതുവര്‍ഷത്തലേന്ന് 52.25 കോടി രൂപയുടെ മദ്യം വിറ്റത്. അതേസമയം ബാറുകളിലൂടെയുള്ള വില്‍പനയില്‍ 30.03 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതായത് പഞ്ചനക്ഷത്ര ബാറുകള്‍, ബിയര്‍, വൈന്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ 6.78 കോടി രൂപയുടെ മദ്യം മാത്രമായിരുന്നു വിറ്റഴിച്ചത്. 
 
കഴിഞ്ഞ ഡിസംബറില്‍ ആകെ 1038.38 കോടി രൂപയുടെ വിറ്റുവരവാണ് ബിവറേജസ് കോര്‍പറേഷനുണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 998.83 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെക്കാള്‍ 3.96 ശതമാനത്തിന്റെ വര്‍ധനയാണ് ഡിസംബറിലെ മൊത്തവില്‍പനയിലുണ്ടായത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

റെക്കോർഡ് വിൽപ്പന; ക്രിസ്മസ്- പുതുവർഷത്തിന് മലയാളി കുടിച്ചു തീർത്ത മദ്യത്തിന്റെ കണക്ക് പുറത്ത്

"മരണമല്ലാതെ മറ്റൊരു വഴിയില്ല" : ആത്മഹത്യാ കുറിപ്പ് സ്വന്തം മൊബൈൽ ഫോണിൽ

1000 ചതുരശ്ര അടി, ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമമിങ്ങനെ

പെൺകുട്ടികളുമായി ഇരുട്ടത്തേക്ക് പോയത് ചോദ്യം ചെയ്തു, ഒൻപതാം ക്ലാസുകാരൻ കത്തി എടുത്ത് കുത്തി; പുതുവർഷ കൊലപാതകത്തിൽ ഞെട്ടി കേരളം

അടുത്ത ലേഖനം
Show comments