മാളുകൾക്ക് കാർ പാർക്കിംഗ് ഫീസ് വാങ്ങാനാകില്ല: ലുലു മാൾ കേസിൽ ഹൈക്കോടതി

Webdunia
ശനി, 15 ജനുവരി 2022 (10:18 IST)
ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ തങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് രണ്ട് ഹർജികൾ പരിഗണിക്കുന്നതിനിടെ പ്രഥദൃഷ്ട്യ ഷോപ്പിങ് മാൾ പാർക്കിങ് ഫീസ് ഈടാക്കുന്നത് ഉചിതമല്ലെന്ന് അഭിപ്രായപ്പെട്ട് കേരള ഹൈക്കോടതി.
 
ബിൽഡിംഗ് റൂൾസ് അനുസരിച്ച്, പാർക്കിംഗ് സ്ഥലം കെട്ടിടത്തിന്റെ ഭാഗമാണ്, പാർക്കിംഗ് സ്ഥലമുണ്ടാകുമെന്ന വ്യവസ്ഥയിലാണ് കെട്ടിടം നിർമിക്കുന്നത്. നിർമാണത്തിന് ശേഷം ഉടമയ്ക്ക് പാർക്കിംഗ് ഫീ ശേഖരിക്കാമോ എന്നതാണ് ചോദ്യം. പ്രഥമാഭിപ്രായം അങ്ങനെയല്ലെന്നാണ് കോടതിയുടെ അഭിപ്രായം. ഈ വിഷയത്തിൽ മുൻസിപ്പാലിറ്റിയുടെ നിലപാട് അറിയേണ്ടതുണ്ട്. കോടതി പറഞ്ഞു.
 
ലുലു മാൾ യാതൊരു അധികാരവുമില്ലാതെ പാർക്കിങ് ഫീസ് വാങ്ങുന്നുവെന്നായിരുന്നു ഹർജിക്കാരുടെ പരാതി. എന്നാൽ കേരള മുൻസിപ്പാലിറ്റി നിയമത്തിലെ  447-ാം വകുപ്പ് പ്രകാരമാണ് ലൈസൻസ് നൽകിയതെന്ന് പ്രതികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് ശ്രീകുമാർ വാദിച്ചു.തങ്ങളുടെ നിലപാടിനെ പിന്തുണയ്ക്കുന്ന ഹൈക്കോടതി വിധികളുണ്ടെന്നും ഹൈക്കോടതി വാദിച്ചു.
 
ഇരുഭാഗവും കേട്ട കോടതി കെട്ടിടനിർമ്മാണ ചട്ടങ്ങൾ പ്രകാരം പാർക്കിംഗ് സ്ഥലത്തിന് നിർബന്ധമായും പാർക്കിംഗ് ഫീസ് വാങ്ങാനാകുമോ എന്നതിന്റെ കൃത്യമായ നിലപാടിനെക്കുറിച്ച് ഒരു പ്രസ്താവന ഫയൽ ചെയ്യാൻ മുനിസിപ്പാലിറ്റിയോട് നിർദേശിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം

വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടം; സ്വർണപ്പാളികൾ 2019 ൽ വൻതുകയ്ക്ക് മറിച്ചുവിറ്റു

'വിമാനത്താവളം മുതൽ സുരക്ഷയൊരുക്കണം; ആരും പിന്തുടരരുത്'; കരൂർ സന്ദർശനത്തിൽ ഉപാധികൾവെച്ച് വിജയ്

അടുത്ത ലേഖനം
Show comments