Webdunia - Bharat's app for daily news and videos

Install App

മുസ്‌ലിം ആയതിനാല്‍ എന്നെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു: ദുരാനുഭവത്തെക്കുറിച്ച് മാമുക്കോയ വ്യക്തമാക്കുന്നു

രാജ്യത്ത് ദളിതര്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുകയാണ്

Webdunia
വെള്ളി, 10 ജൂണ്‍ 2016 (12:07 IST)
മുസ്‌ലിം ആയതിനാല്‍ വിമാനത്താവളത്തില്‍ അധികൃതരുടെ പരിശോധനയ്‌ക്ക് വിധേയനായിട്ടുണ്ടെന്ന് നടന്‍ മാമുക്കോയ. ഓസ്‌ട്രേലിയല്‍ സന്ദര്‍ശനത്തിനിടെ നാലുമണിക്കൂറോളമാണ് തന്നെ തടഞ്ഞുവച്ചത്. എന്റെ ബാഗില്‍ മരുന്നും രണ്ടു ജോഡി വസ്‌ത്രവും മാത്രമാണ് ഉണ്ടായിരുന്നതെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിന്റെ പ്രീയനടന്‍ ഈ കാര്യം വ്യക്തമാക്കിയത്.

പാസ്‌പോര്‍ട്ടില്‍ മുസ്‌ലി പേരായതിനാല്‍ എവിടെ പോയാലും ഇത്തരത്തിലുള്ള ദുരനുഭവം നേരിടേണ്ടിവന്നേക്കാം. മുന്‍ രാഷ്‌ട്രപതിയായ എപിജെ അബ്‌ദുല്‍ കലാമിന് ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഈ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക് മാപ്പു ചോദിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ടെന്നും മാമുക്കോയ പറയുന്നു.

രാജ്യത്ത് ദളിതര്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുകയാണ്. അവരെ കൊല്ലാം, അടിക്കാം, ചുട്ടുകൊല്ലാം എന്ന സ്ഥിതിയാണ് ഉള്ളത്. ഈ സംഭവങ്ങളില്‍ ചോദിക്കാനും പറയാനും ഉത്തരവാദിത്വമുള്ള ആരുമില്ലാത്ത അവസ്ഥയാണ്. സമൂഹത്തിലെ ജാതിയും വലുപ്പവും സ്ഥാനവും നോക്കിയാണോ മനുഷ്യനെ കണക്കാക്കേണ്ടതെന്നും മാമുക്കോയ ചോദിക്കുന്നു.

മനുഷ്യന്‍ പരസ്‌പരം സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ് പഠിക്കേണ്ടത്. പരസ്‌പരം സേവിച്ച് സ്‌നേഹത്തോടെ മോന്നോട്ടു പോകണം. ഞാന്‍ അങ്ങനെയാണ് ചിന്തിക്കുന്നത്. എന്റെ കര്‍മം അതാണെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ തന്നെ മുന്നോട്ടു പോകുമെന്നും മാമുക്കോയ മനോരമ ഓണ്‍ ലൈനിനോട് പറഞ്ഞു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments