Webdunia - Bharat's app for daily news and videos

Install App

മദ്യപാനത്തിനിടെ വൃദ്ധനെ കൊലപ്പെടുത്തി: അനുജനും മകനും അറസ്റ്റില്‍

മദ്യപാനത്തിനിടെയുണ്ടായ വഴക്കില്‍ വൃദ്ധനെ മകനും വൃദ്ധന്‍റെ അനുജനും ചേര്‍ന്ന് വെട്ടികൊലപ്പെടുത്തി

Webdunia
ശനി, 23 ജൂലൈ 2016 (14:39 IST)
മദ്യപാനത്തിനിടെയുണ്ടായ വഴക്കില്‍ വൃദ്ധനെ മകനും വൃദ്ധന്‍റെ അനുജനും ചേര്‍ന്ന് വെട്ടികൊലപ്പെടുത്തി. വെള്ളനാട് കണ്ണമ്പള്ളി കുറിഞ്ഞിലക്കോട് സന്തോഷ് ഭവനില്‍ മണിയന്‍ എന്ന 65 കാരനാണു കൊല്ലപ്പെട്ടത്.
 
ഇതുമായി ബന്ധപ്പെട്ട് മണിയന്‍റെ സഹോദരന്‍ കല്ലുവരമ്പ് അരുവിക്കാ മൂഴിയില്‍ മുരളി (52), മണിയന്‍റെ മകന്‍ ശ്രീകുമാര്‍ എന്ന 25 കാരന്‍ എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ച തിരിഞ്ഞാണു സംഭവം നടന്നതെന്ന് ആര്യനാട് പൊലീസ് അറിയിച്ചു.
 
ശ്രീകുമാറിന്‍റെ സഹോദരന്‍ സന്തോഷിനു വീടു വയ്ക്കുന്നതിനായി വീട്ടു വളപ്പിലെ മുള, വാഴ  എന്നിവ വെട്ടുന്നതുമായി ബന്ധപ്പെട്ട് മണിയനും ശ്രീകുമാറും തമ്മില്‍ വഴക്കുകൂടുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ തമ്മില്‍ കത്തിക്കുത്ത് നടത്തുകയും ചെയ്തു.
 
തുടര്‍ന്ന് ഇരുവരും പരസ്പരം വെട്ടുകയും വെട്ടേറ്റ് മണിയന്‍ വീഴുകയും ഭാര്യ ഉഷ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ വഴിയില്‍ വച്ച് മണിയന്‍ മരിച്ചു. വെട്ടേറ്റ ശ്രീകുമാര്‍ ആശുപത്രിയിലെത്തി മരുന്നു വച്ച് മടങ്ങുമ്പോഴാണ് പൊലീസ് പിടിയിലായത്. എന്നാല്‍ സംഭവത്തില്‍ മണിയന്‍റെ സഹോദരന്‍ മുരളിക്കും പങ്കുണ്ടെന്ന് കണ്ടാണ് പൊലീസ് ഇയാളെയും അറസ്റ്റ് ചെയ്തത്.   

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘട

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

അടുത്ത ലേഖനം
Show comments