Webdunia - Bharat's app for daily news and videos

Install App

പണം മാറാനെത്തിയ ആള്‍ ബാങ്ക് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

പണം മാറുന്നതിനായി ബാങ്കില്‍ എത്തിയ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു.

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (12:50 IST)
പണം മാറുന്നതിനായി ബാങ്കില്‍ എത്തിയ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. തലശ്ശേരി എസ് ബി ടി ബാങ്കിന്റെ കെട്ടിടത്തില്‍ നിന്നാണ് പിണരായി കെ എസ് ഇ ബി ജീവനക്കാരനായ ഉണ്ണി വീണുമരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.  
 
അതേസമയം, എ ടി എം കൌണ്ടറുകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായില്ല. വെള്ളിയാഴ്ച രാവിലെ മുതല്‍ എ ടി എമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ആവശ്യത്തിന് പണം ലഭിക്കാത്തതും പണം എ ടി എം മെഷീനില്‍ നിറയ്ക്കാന്‍ കഴിയാത്തതും കാരണം മിക്ക എ ടി എമ്മുകളും തുറന്നില്ല.
 
2000 രൂപ എ ടി എമ്മുകളില്‍ വെക്കുന്നതിനുള്ള സാങ്കേതികവിദ്യ തയ്യാറായിട്ടില്ല. കൂടാതെ, 100 രൂപ നോട്ടുകളുടെ ക്ഷാമവും എ ടി എമ്മുകളില്‍ പണം നിറയ്ക്കുന്നതിന് തടസമാകുന്നുണ്ട്. രാജ്യത്തെ ഭൂരിഭാഗം എ ടി എമ്മുകള്‍ക്ക് മുന്നിലും രാവിലെ തന്നെ നീണ്ട ക്യൂ ആയിരുന്നു. എന്നാല്‍, മിക്കവര്‍ക്കും നിരാശ ആയിരുന്നു ഫലം.
 
ജനത്തെ നിയന്ത്രിക്കാന്‍ മിക്ക എ ടി എമ്മുകള്‍ക്ക് മുന്നിലും പൊലീസ് എത്തി. പഴയ നോട്ടുകള്‍ മാറ്റി നല്കാന്‍ ബാങ്കുകള്‍ ആദ്യദിവസം തുറന്നപ്പോള്‍ തന്നെ മിക്ക സ്ഥലങ്ങളിലും 100, 50 രൂപയുടെ നോട്ടുകള്‍ തീര്‍ന്നിരുന്നു. പുതിയ 500 രൂപയുടെ നോട്ടുകള്‍ എത്താത്തതും പ്രതിസന്ധി സൃഷ്‌ടിച്ചു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

അടുത്ത ലേഖനം
Show comments