Webdunia - Bharat's app for daily news and videos

Install App

മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2023 (18:22 IST)
കൊല്ലം: ആറു വയസുള്ള സ്വന്തം മകൾ നക്ഷത്രയെ മഴു കൊണ്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷ് എന്ന 38 കാരൻ ജീവനൊടുക്കി. വിചാരണയ്ക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് ട്രെയിനിൽ പോകവേ പൊലീസുകാരെ തള്ളിമാറ്റി ട്രാക്കിലേക്ക് ചാടി ജീവനൊടുക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50 നു ശാശ്താംകോട്ട റയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു മെമു ട്രെയിനിൽ നിന്ന് ചാടിയത്.
 
മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ എട്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ വീടിന്റെ ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കവെയാണ് ഒരു സർപ്രൈസ് കാട്ടാമെന്നു പറഞ്ഞ ശേഷം ചരിച്ചുകിടത്തിയ മകളെ മഴു ഉപയോഗിച്ച് ശ്രീ മഹേഷ് കൊലപ്പെടുത്തിയത്. ഈ സമയം അവിടെയെത്തിയ ശ്രീമഹേഷിന്റെ മാതാവ് സുനന്ദയെയും ഇയാൾ ആക്രമിച്ചെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു.
 
വിവരം അറിഞ്ഞെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ കീഴ്‌പ്പെടുത്തി പിടികൂടിയത്. ഒരു വനിതാ കോൺസ്റ്റബിളുമായുള്ള ഇയാളുടെ പുനർവിവാഹം മുടങ്ങിയിരുന്നു. ഇതിന്റെ നിരാശയിൽ ഇയാൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാളെ കസ്റ്റഡിയിൽ വച്ചിരുന്ന സമയത്ത് ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സയിലൂടെ രക്ഷപ്പെട്ടിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments