Webdunia - Bharat's app for daily news and videos

Install App

അങ്കമാലി ട്രെയിൻ അപകടം: ട്രെയിൻ ഗതാഗതം താറുമാറായി, 27 ട്രെയിനുക‌ൾ റദ്ദാക്കി

മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി

Webdunia
ഞായര്‍, 28 ഓഗസ്റ്റ് 2016 (10:07 IST)
അങ്കമാനിക്ക് സമീപം കറുകുറ്റിയിൽ മംഗലാപുരം എക്സ്പ്രസ് പാളംതെറ്റിയതോടെ സംസ്ഥാനത്തെ റെയിൽ‌ ഗതാഗതം താറുമാറായി. അപകടത്തെതുടർന്ന് 27 ട്രെയിനുകൾ റെയിൽവെ റദ്ദാക്കിയിരിക്കുകയാണ്. ദീർഘദൂര ട്രെയിനുകളടക്കം വിവിധ ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. തൃശൂർ ഭാഗത്തേക്കുള്ള ട്രെയിനുകളാണ് പൂർണമായും ഗതാഗതം റദ്ദാക്കിയത്. യാത്ര തുടങ്ങിയ വിവിധ ട്രെയിനുകൾ ഇടയ്ക്ക് യാത്ര അവസാനിപ്പിക്കും.
 
റദ്ദാക്കിയ ട്രെയിനുകൾ:
 
ഷൊർണൂർ – എറണാകുളം പാസഞ്ചർ (56361), ആലപ്പുഴ – എറണാകുളം പാസഞ്ചർ (56384), എറണാകുളം – ആലപ്പുഴ പാസഞ്ചർ (56379) ,തൃശൂർ – കോഴിക്കോട് പാസഞ്ചർ (56603), എറണാകുളം – ഗുരുവായൂർ പാസഞ്ചർ (56376), എറണാകുളം – ഗുരുവായൂർ പാസഞ്ചർ (56370), ഗുരുവായൂർ – എറണാകുളം പാസഞ്ചർ (56371/56375), ഗുരുവായൂർ – പുനലൂർ പാസഞ്ചർ (56365)
 
ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്,  കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306), പുനലൂർ – ഗുരുവായൂർ പാസഞ്ചർ (56366), ഗുരുവായൂർ – തൃശൂർ പാസഞ്ചർ (56373/56043), തൃശൂർ – ഗുരുവായൂര്‍ പാസഞ്ചർ (56374/56044), എറണാകുളം – ഷൊർണൂർ പാസഞ്ചർ (56362) , എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305) , കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16308) , ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ,, തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് , 
 
വഴി തിരിച്ചുവിട്ട ട്രെയിനുകൾ:
 
കന്യാകുമാരി - ബെംഗളൂരു ഐലന്റ് എക്സ്പ്രസ് , ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് , ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് , തിരുവനന്തപുരം – ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ്, കന്യാകുമാരി – മുംബൈ ജയന്തി ജനത എക്സ്പ്രസ്,  തിരുവനന്തപുരം - ഹൈദരാബാദ് ശബരി എക്സ്പ്രസ്, തിരുവനന്തപുരം – ഗുവാഹത്തി എക്സ്പ്രസ് 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്ത ലേഖനം
Show comments