Webdunia - Bharat's app for daily news and videos

Install App

രണ്ടുതവണ ശ്രമിച്ചിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ല: എന്തുവന്നാലും പാലായിൽ മത്സരിയ്ക്കും: മാണി സി കാപ്പൻ

Webdunia
ഞായര്‍, 7 ഫെബ്രുവരി 2021 (11:35 IST)
കോട്ടയം: എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമയം അനുവദിച്ചില്ല എന്ന് പാല എംഎൽഎ മാണി സി കാപ്പൻ. കൂടിക്കഴ്ചയ്ക്ക് രണ്ട് തവണ സമയം തേടി എങ്കിലും സമയം അനുവദിച്ചില്ല. ഇതിന് കാരണം എന്താണെന്ന് അറിയില്ല. പാല ഇപ്പോഴും ചങ്കാണ്. സീറ്റ് വിട്ടുകൊടുക്കണം എന്ന് ഇപ്പോഴും ആരും ആവശ്യപ്പെട്ടിട്ടില്ല. എന്തുവന്നാലും പാലായിൽ തന്നെ മത്സരിയ്ക്കും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല എന്നും മാണി സി കാപ്പൻ പറഞ്ഞു. 
 
മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നതായും ഇതിന്റെ ഭാഗമായി താരീഖ് അൻവറുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പാലാ സീറ്റിൽ തർക്കിച്ച് മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് പോകും എന്ന് കരുതുന്നില്ല എന്ന് എൻസി‌പി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ പറഞ്ഞു. പ്രഫുൽ പട്ടേലിനെ കാണില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സമയം അറിയിയ്ക്കാം എന്നാണ് വ്യക്തമാക്കിയത് എന്നും  ടി പ്പി പീതാംബരൻ അറിയിച്ചു. മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് പോകും എന്നത് തെറ്റായ വാർത്തയാണെന്ന് എകെ ശശീന്ദ്രനും പ്രതികരിച്ചു.    

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments