Webdunia - Bharat's app for daily news and videos

Install App

വിമന്‍ ഇന്‍ സിനിമ കളക്ടീവ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെയുള്ള സംഘടനയോ ?; വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

വിമന്‍ ഇന്‍ സിനിമ കളക്ടീവ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെയുള്ള സംഘടനയോ ?; വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

Webdunia
ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (18:47 IST)
വിമന്‍ ഇന്‍ സിനിമ കളക്ടീവ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നതേയുള്ളൂവെന്ന് നടി മഞ്ജു വാര്യര്‍. മലയാള സിനിമയിലെ പുരുഷന്‍മാര്‍ക്കെതിരെയുള്ള സംഘടനയോ, സംഘടിത കൂട്ടായ്‌മയോ അല്ല ഡബ്ല്യു സി സി എന്നും അവര്‍ പറഞ്ഞു.

സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പ്രശ്‌നങ്ങളും അവകാശങ്ങളും ചര്‍ച്ച ചെയ്യാനുള്ള വേദിയായിട്ടാണ് ഈ കൂട്ടായ്‌മ ആരംഭിച്ചത്. സര്‍ക്കാര്‍ പിന്തുണയോടെ പെന്‍ഷന്‍, സിനിമാ പഠനത്തിന് സ്‌കോളര്‍ഷിപ്പ്, മറ്റ് ക്ഷേമപദ്ധതികള്‍ എന്നീ മേഖലകളില്‍ ഇടപെടല്‍ ഉണ്ടാകും. ഇക്കാര്യമുള്‍പ്പെടയുള്ള ഭാവി പരിപാടികള്‍ ആലോചനയിലാണെന്നും വനിതയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.

ഡബ്ല്യു സി സിയുടെ ബൈലോയും മറ്റു കാര്യങ്ങളും തയ്യാറാക്കാനുണ്ട്. അതിനു ശേഷമാകും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം അരംഭിക്കുക. സിനിമയിലെ സ്ത്രീകള്‍ക്കായുള്ള ഒരു പൊതുവേദി എന്ന നിലയ്ക്കാണ് സംഘടന നിലകൊള്ളുന്നതെന്നും മഞ്ജു വ്യക്തമാക്കി.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments