'ഒരു കഥ സൊല്ലട്ടുമാ' - വിജയ് സേതുപതിയോട് മഞ്ജു വാര്യർ

മോഹൻലാൽ ആരാധകനാണ്, മമ്മൂട്ടിയുടെ രാജാധിരാജ ഇഷ്ടമാണ്: വിജയ് സേതുപതി

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (12:02 IST)
താരസമ്പന്നമായിരുന്നു പത്തൊൻപതാമത് ഏഷ്യാവിഷൻ ഫിലിം അവാർഡ്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, അതിദി റാവു, കുനാൽ കപൂ‍ർ, സഞ്ജയ് ദത്ത് തുടങ്ങി പ്രമുഖർ അവാർഡ് ചടങ്ങളിൽ എത്തിയിരുന്നു. 
 
മലയാളത്തിൽ നിന്നും എം.ടി വാസുദേവൻ നായർ, ദുൽഖർ സൽമാൻ, അപ്പാനി ശരത്, വിനീത് ശ്രീനിവാസൻ, മഞ്ജു വാരിയർ, മംമ്ത മോഹൻദാസ് തുടങ്ങിയവരും തമിഴിൽ നിന്നും വിജയ് സേതുപതിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. 
 
സേതുപതിക്ക് അവാർഡ് നൽകാനായി വേദിയിൽ വിളിച്ചപ്പോൾ മഞ്ജു വാരിയറും ഒപ്പമുണ്ടായിരുന്നു. 
‘വിജയ്, ഒരു കഥ സൊല്ലട്ടുമാ’ എന്ന ഡയലോഗ് പറഞ്ഞാണ് മഞ്ജു വാരിയർ സംസാരിച്ച് തുടങ്ങിയത്. താനും വിജയുടെ കടുത്ത ആരാധികയാണെന്ന് മഞ്ജു പറഞ്ഞു. 
 
മഞ്ജു വാരിയറുടെ കടുത്ത ആരാധകനാണെന്നും ആദ്യമായാണ് നേരിൽ കാണുന്നതെന്നും വിജയ് പറഞ്ഞു. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണമെന്ന് വിചാരിച്ചിരുന്നു. ഇപ്പോൾ സാധ്യമായി. മോഹൻലാൽ ആണ് ഇഷ്ട നടൻ. തന്മാത്രയിലെ അദ്ദേഹത്തിന്റെ അഭിനയംകണ്ട് തകർന്ന് പോയി. 
രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ അഭിനയവും പകരംവെയ്ക്കാൻ കഴിയാത്തതാണെന്നും ഫഹദും ദുൽക്കറും മാന്യന്മാരാണെന്നും വിജയ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments