Webdunia - Bharat's app for daily news and videos

Install App

എല്ലാ ഫാസിസ്റ്റുകളുടെയും അന്ത്യം തന്നെയാണ് നിങ്ങളെയും കാത്തിരിക്കുന്നത്:മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റ് ലഘുലേഖ

Webdunia
ചൊവ്വ, 3 ഓഗസ്റ്റ് 2021 (12:59 IST)
വയനാട്ടിലെ വെള്ളമുണ്ടയ്ക്കടുത്ത് മാവോയിസ്റ്റ് സംഘം മുഖ്യമന്ത്രിക്കെതിരെ ലഘുലേഖകള്‍ വിതരണം ചെയ്തു. തൊണ്ടർനാട് പെരിഞ്ചേർമല കോളനിയിൽ എത്തിയ നാലംഗ സംഘ‌മാണ് മുഖ്യമന്ത്രിക്കെതിരായ ലഘുലേഖകൾ വിതരണം ചെയ്‌തത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
 
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘത്തിൽ രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമാണ് ഉണ്ടായിരുന്നത്. ഇവർ കോളനിയിലെ രണ്ടു വീടുകളിൽ ലഘുലേഖകള്‍ നൽകുകയും മുദ്രാവാക്യവും വിളിച്ചാണ് മടങ്ങിയതെന്നും നാട്ടുകാർ പറയുന്നു.
 
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങളാണ് ലഘുലേഖയിൽ ഉള്ളത്. കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നാണ് കത്തിൽ വിശേഷിപ്പിക്കുന്നത്. മരണത്തിന്റെ വ്യാപാരിയായ മുഖ്യമന്ത്രി, നിങ്ങളുടെ അരുംകൊലകൾ എല്ലാ കാലത്തും തുടരാനാവും എന്ന് വ്യാമോഹിക്കേണ്ട. ജനകീയ പ്രക്ഷോഭങ്ങൾക്ക് മുമ്പിൽ തകർന്നടിഞ്ഞ ഫാസിസ്റ്റുകളുടെ അന്ത്യം തന്നെയായിരിക്കും പിണറായി വിജയനെന്നും ​സി.പി.ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലുള്ള ലഘുലേഖയിൽ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments