Webdunia - Bharat's app for daily news and videos

Install App

ഗുണ്ടാത്തലവൻ മരട് അനീഷ് മതം മാറി ഇനി: '' മുഹമ്മദ് അനീഷ് ''

Webdunia
വെള്ളി, 7 നവം‌ബര്‍ 2014 (17:17 IST)
പത്തൊന്‍പത് കേസുകളില്‍പ്പെട്ട് ഗുണ്ടാ ലിസ്റ്റിൽ ഇടം നേടിയ കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷ് മതം മാറി മുഹമ്മദ് അനീഷ് എന്ന പേര് സ്വീകരിച്ചതായി സൂചന. ക്രൈസ്തവനായ അനീഷ് ഏതാനും മാസം മുമ്പാണ് മതം മാറി പുതിയ പേര് സ്വീകരിച്ചതെന്നാണ് സൂചന. അനീഷിന്റെ ഒരു അടുത്ത ബന്ധുവായ സനീഷും മതം മാറി അബുവെന്ന പേര് സ്വീകരിച്ചതായാണ് അറിയുന്നത്.

തമിഴ്‌നാട്ടിലെ മധുര സെൻട്രൽ ജയിലിൽ സ്പിരിറ്റ് കടത്ത് കേസില്‍ റിമാന്റ് തടവിലാണ്
അനീഷ് ഇപ്പോൾ. ജയില്‍ മോചിതനായി പുറത്ത് വരുന്ന സാഹചര്യത്തില്‍ തന്റെ എതിരാളിയും കൊച്ചിയിലെ മറ്റൊരു ഗുണ്ടാ തലവനുമായ ഭായ് നസീറില്‍ നിന്ന് രക്ഷ നേടുന്നതിനുമാണ് അനീഷ് മതം മാറിയതെന്ന് അറിയുന്നു. എറണാകുളം ജില്ലയിൽ തീവ്രവാദബന്ധ കേസുകളില്‍ പ്രതികളാക്കപ്പെട്ട ചിലരാണ് അനീഷിന്റെ മതം മാറ്റലിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

ജയിൽ മോചിതനായാൽ ഇവര്‍  എതിരാളികളിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്തതായും. എതിരാളിയായ ഭായ് നസീറിനെ വകവരുത്താമെന്നതുമാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. അതോടൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ തടവിൽ കഴിയുകയാണ് ഭായ് നസീർ പുറത്തിറങ്ങിയാല്‍ വകവരുത്താനുള്ള സംഘത്തെ ഇവര്‍ ഇതിനായി നിയോഗിച്ചതായും അറിവായിട്ടുണ്ട്.

നേരത്തെ ഭായ് നസീറിന്റെ സംഘത്തിലെ ആളായിരുന്ന അനീഷ് നസീറുമായി തെറ്റിപ്പിരിഞ്ഞ് വേറെ സംഘം രൂപികരിക്കുകയായിരുന്നു. അനീഷ് ക്വട്ടേഷനുകളും സ്പിരിറ്റ് കടത്തും നടത്തിവരുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. താന്‍ പൊലീസ് പിടിയിലായത് നസീര്‍ ഒറ്റിയതുമൂലമാണെന്നാണ് അനീഷ് പറയുന്നത്. അനീഷിന്റെ ഭാര്യ മുസ്ളീം സമുദായത്തിൽ പെട്ടതാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

Show comments