കഞ്ചാവ് ചെറിയ പൊതികളാക്കി തിരിക്കുന്നതിനിടയില്‍ പൊലീസ് എത്തി; യുവാക്കള്‍ പിടിയില്‍

Webdunia
ചൊവ്വ, 1 ജൂണ്‍ 2021 (08:20 IST)
ചാവക്കാട് പുന്നയില്‍ മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്ന മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു. 
 
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചാവക്കാട് പുന്ന മേഖല കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാമില്‍ പ്രദേശത്തെ പ്രധാന കഞ്ചാവ് വിതരണക്കാരനാണെന്ന് ഈ അന്വേഷണത്തിലാണ് പൊലീസ് കണ്ടെത്തിയത്. 
 
ഷാമിലിന്റെ വീട്ടില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കടത്ത് സംഘത്തിലെ യുവാവ് പിടിയിലായത്. പൊലീസെത്തുമ്പോള്‍ വീട്ടിനുള്ളില്‍ വച്ച് ഇരുവരും കഞ്ചാവ് ചെറിയ പൊതികളാക്കി തിരിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാമില്‍ ഓടി രക്ഷപ്പെട്ടു. ഷാമിലിനായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഷാമിലിന്റെ പക്കല്‍ നിന്ന് ലഹരി മരുന്നുകള്‍ വാങ്ങിയവരെക്കുറിച്ചു പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments