‘സിനിമ കണ്ടിട്ട് ഇതുവരെ ഞാന്‍ ഒരു പെണ്ണിനെയും തല്ലിയിട്ടില്ല’; പാര്‍വതിയ്ക്ക് മറുപടിയുമായി മാത്തുക്കുട്ടി

‘ഒരു സിനിമ നമ്മളെ അത്രത്തോളം സ്വാധീനിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം നമുക്ക് മാനസിക പ്രശ്നം ഉണ്ടെന്നാണ്’; പാര്‍വതിയ്ക്ക് മറുപടിയുമായി മാത്തുക്കുട്ടി

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (13:27 IST)
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയമാണ് നടി പാര്‍വതി കസബ എന്ന മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ചത്. കസബ വിവാദത്തില്‍ പാര്‍വതി വളരെ ക്രൂരമായി സോഷ്യല്‍ മീഡിയയില്‍ ആക്രമിയ്ക്കപ്പെടുകയാണ്. വിഷയത്തില്‍ പല പ്രമുഖരും പാര്‍വ്വതിയ്‌ക്കെതിരെ സംസാരിച്ചു. ഇപ്പോഴിതാ റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനുമായ മാത്തുക്കുട്ടിയും രംഗത്ത് വന്നിരിക്കുകയാണ്.
 
സിനിമയില്‍ സ്ത്രീകളെ അടിയ്ക്കുന്നതും ചീത്ത പറയുന്നതും സ്‌നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിയ്ക്കുന്ന സ്ത്രീസമൂഹമുണ്ട് ഇവിടെ. ഞാനും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും സമൂഹത്തിനും തെറ്റായ സന്ദേശം നല്‍കുന്ന അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടത് ഒരു സംവിധായകന്റെയും അഭിനേതാവിന്റെയും ഉത്തരവാദിത്വമാണെന്ന് പാര്‍വതി പറഞ്ഞിരുന്നു.
 
സിനിമ കണ്ടിട്ട് ഇതുവരെ ഒരു പെണ്ണിനെയും ഞാ‍ന്‍ പോയി തല്ലിയിട്ടില്ല. ഒരു സിനിമ നമ്മളെ അത്രത്തോളം സ്വാധീനിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം നമുക്കെന്തോ മാനസികമായ പ്രശ്‌നങ്ങളുണ്ടെന്നാണ്. ബാറ്റ്മാനിന്റെ ജോക്കറിനെ കണ്ടിട്ട്, ഞാന്‍ ജോക്കറാണെന്ന് പറഞ്ഞ് ഒരു തിയേറ്ററില്‍ കയറി എല്ലാവരെയും വെടിവച്ചു കൊന്നാല്‍ അയാള്‍ക്ക് തലയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്നാണ് അര്‍ത്ഥമെന്നും മാത്തുക്കുട്ടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments