Webdunia - Bharat's app for daily news and videos

Install App

'ഒരു മൃഗത്തെ പോലെ എന്റെ ശരീരത്തില്‍ കടിക്കുകയും മാന്തുകയും അടിക്കുകയും ചെയ്തു'; ആക്ടിവിസ്റ്റ് ശ്യാം ലാലിനെതിരെ മീ ടു ആരോപണം

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2022 (13:13 IST)
അംബേദ്കറൈറ്റ് ആക്ടിവിസ്റ്റ് ശ്യാം ലാലിനെതിരെ മീ ടു ആരോപണവുമായി യുവതി. വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആരോപണം. ശ്യാം ലാല്‍ തന്നെ മൃഗീയമായി പീഡിപ്പിച്ചെന്ന് യുവതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
 
കേരളത്തിലെ ദളിത് വൃത്തങ്ങളില്‍ അംബേദ്കറൈറ്  ആക്ടിവിസ്‌റ് ആയി  അറിയപ്പെടുന്ന, ഇപ്പോള്‍ ചെന്നൈയില്‍, സിനിമ സംവിധായകന്‍ പാ രഞ്ജിത്ത് നടത്തുന്ന Neelam Cultural Centre മായി പ്രവര്‍ത്തിക്കുന്ന   Syam Lal എന്ന വ്യക്തിയെ കുറിച്ചാണ് ഈ പോസ്റ്റ്.  
 
2013 ജനുവരി  മുതല്‍ എനിക്ക് Syam നെ അറിയാം. എന്റെ പാര്‍ട്ണര്‍ന്റെ സുഹൃത്ത്    എന്ന നിലയില്‍ ആണ് ആദ്യം പരിചയപ്പെട്ടത്. പിന്നീട് എന്റെയും , എന്റെ പാര്‍ട്ണര്‍ന്റെയും കുടുംബത്തിലെ ഒരംഗം എന്ന  പോലെ  സൗഹൃദം വളരുകയും ചെയ്തു.  അയാളുടെ  fiancee / girlfriend  ആയ വ്യക്തിയുമായും  നല്ല സൗഹൃദം  ഉണ്ടായി. 
 
ഫെബ്രുവരി 2022 -ല്‍  സംഭവിച്ച വളരെ traumatic ആയ ഒരു അനുഭവത്തിലൂടെ ആ സൗഹൃദം  തീര്‍ന്നു. ആ മാസം ഫോട്ടോഗ്രാഫി പ്രൊജക്റ്റ് ചെയ്യാനായി എനിക്ക് യാത്ര പദ്ധതി ഉണ്ടായിരുന്നു.  ചെന്നൈയില്‍ വന്നു ഫോട്ടോഗ്രാഫ്‌സ് എടുക്കാം  എന്ന്  syamlal   suggest ചെയ്തപ്പോള്‍ ഞാന്‍ സമ്മതിച്ചു.
 
അയാള്‍ എനിക്ക് വേണ്ടി ഒരു ഹോട്ടല്‍ റൂം, അയാളുടെ ഓഫീസ് നു അടുത്ത് തന്നെ അറേഞ്ച്  ചെയ്തിരുന്നു . അയാളുടെ ഓഫീസില്‍ ഉള്ള എല്ലാവരോടും എന്നെ പരിചയപ്പെടുത്തിയത് ഞാന്‍ ശ്യാമിന്റെ  കസിന്‍ എന്നായിരുന്നു, അത് തന്നെ എനിക്ക് ഒരു ബുദ്ധിമുട്ടു ആയി തോന്നി പക്ഷെ ഞാന്‍ ഒന്നും പറഞ്ഞില്ല. വൈകുന്നേരം ബീച്ചില്‍ നടക്കുമ്പോള്‍ പലപ്പോഴായി ശ്യാം  എന്റെ കയ്യില്‍ പിടിക്കുകയും അതെനിക്ക് വളരെ uncomfortable ആയി തോന്നുകയും ചെയ്തു. രാത്രി അത്താഴം കഴിഞ്ഞു എന്നെ റൂമില്‍ ഡ്രോപ്പ് ഓഫ് ചെയ്യാന്‍ വന്നപ്പോള്‍ ഞാന്‍ അതേപ്പറ്റി സംസാരിക്കുകയും, അങ്ങനെ ചെയ്യരുതെന്നും പറഞ്ഞു. പോകാന്‍ നേരം അയാള്‍ വീണ്ടും എന്നെ കെട്ടിപിടിക്കണം എന്ന് ആവശ്യപ്പെട്ടു. ഒരു 'hug ' സാധാരണ ഗതിയില്‍ എനിക്ക് അസഹ്യമല്ലായിരുന്നെങ്കിലും അന്ന് വല്ലാതെ നിര്ബന്ധിക്കപ്പെട്ട പോലെ തോന്നി.  പിന്നെയും റൂമിന് മുന്നില്‍ കറങ്ങി തിരിയുകയും മറ്റും ചെയ്യുന്ന കണ്ടു. അവസാനം  വാതില്‍  കൊട്ടി അടക്കേണ്ടി വന്നു. 
 
അയാള്‍ പോയതില്‍ ഞാന്‍ ആശ്വസിച്ചു ,  പക്ഷെ പിന്നീട് രാത്രിയില്‍ വീണ്ടും text  മെസ്സേജ് അയക്കുകയും , എനിക്ക് ഒറ്റയ്ക്ക് ഉറങ്ങാന്‍ പേടിയാണോ എന്നൊക്കെ ചോദിക്കുകയും ചെയ്തു. പിറ്റേ ദിവസം അയാളുടെ സുഹൃത്തുക്കളെ കാണുകയും ഒരുമിച്ചു breakfast  കഴിക്കുകയും ഉണ്ടായി.  അന്നേ  ദിവസം,  റൂമില്‍ വെച്ച് syam lal  വളരെ  physical  ആയി  മൂവ് ചെയ്യാന്‍ തുടങ്ങി  , ഞാന്‍ പരമാവധി എതിര്‍ക്കാന്‍ ശ്രമിച്ചു എങ്കിലും എപ്പോഴോ  എനിക്ക്  blackout ഉണ്ടായി, അയാള്‍ എന്തൊക്കെയോ പറയുന്നത് മാത്രം എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞുള്ളു.   ഒരു മൃഗത്തെ പോലെ എന്റെ  ശരീരത്തില്‍ കടിക്കുകയും മാന്തുകയും അടിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഒരിയ്ക്കലും   തീരാത്ത ഒരു ലൂപില്‍  പെട്ട പോലെ ആയിരുന്നു എന്റെ അവസ്ഥ. 
 
ഇതൊക്കെ കഴിഞ്ഞപ്പോള്‍  അയാളുടെ പാര്‍ട്ണര്‍ / girlfriend  കുറിച്ചോര്‍ത്തു കുറ്റബോധം തോന്നുന്നു എന്നൊക്കെ പുലമ്പിക്കൊണ്ട് എഴുന്നേറ്റു പോയി.. അപ്പോഴൊന്നും എന്നെ നോക്കുകയോ , എനിക്ക് എന്തെങ്കിലും സംഭവിച്ചോ എന്നൊന്നും  അയാള്‍ ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ 9  വര്‍ഷമായി എനിക്ക് അറിയാമായിരുന്ന ഒരാള്‍  ആയിരുന്നില്ല അപ്പോള്‍ Syam lal.  അയാള്‍ പോയതിനു ശേഷം ഏറെ നേരം ഞാന്‍  shower  നു അടിയില്‍ നിന്നു, എനിക്ക്  അകെ ഒരു മരവിപ്പ് മാത്രം ആണ് തോന്നിയത്,  പക്ഷെ എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകിക്കൊണ്ടിരുന്നു.
 
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പുറത്തു പോകാന്‍ റെഡി ആയി, ഞങ്ങള്‍ ഒരുമിച്ചു പുറത്തു പോയി, ഞാന്‍ കുറച്ചു ഫോട്ടോസ് എടുത്തു, പക്ഷെ അന്ന് മുഴുവന്‍ ഞാന്‍ ആകെ  നിരാശയിലും ദേഷ്യത്തിലും ആയിരുന്നു. അന്ന് പോലും syam  പിന്നെയും എന്റെ ശരീരത്തില്‍ കടന്നു കയറ്റം നടത്തികൊണ്ടേയിരുന്നു. എന്റെ എതിര്‍പ്പുകള്‍ ഒരു പ്രശ്നമേയല്ല എന്ന രീതിയില്‍. ഞാന്‍ കൂടുതലായി എതിര്‍ക്കുകയും പ്രശ്‌നമുണ്ടാക്കുമെന്നു warn ചെയ്യുകയും ചെയ്തപ്പോള്‍  എന്നോട് കെഞ്ചുകയും ചെയ്തുകൊണ്ടിരുന്നു.
 
ഒരു സമയത്തു fellatio ചെയ്യാമോ എന്ന് ചോദിച്ചു , അയാളുടെ girlfriend അതെപ്പോഴും ചെയ്തു കൊടുക്കാറുണ്ട് എന്നൊക്കെ പറഞ്ഞു. അന്നേ  ദിവസം ഞാന്‍ തിരിച്ചു പോകാനായി റെയില്‍വേ സ്റ്റേഷനില്‍ പോകുമ്പോള്‍ എന്റെ കൂടെ വന്നു. അപ്പോഴൊക്കെ ഞാന്‍ ഞാന്‍ ആലോചിച്ചത് , ഈ സിനിമ മേഖലയില്‍ പ്രതെയ്കിച്ചു ഒരു ദളിത് പശ്ചാലത്തില്‍ നിന്ന്  ഇങ്ങിനെ ഉള്ള ഒരാളില്‍ നിന്നും അവിടെ ഉള്ള സ്ത്രീകള്‍ക്ക് എന്തൊക്കെ തരത്തില്‍ ഉള്ള മോശം അനുഭവങ്ങള്‍ ഉണ്ടാകും എന്നായിരുന്നു. 
 
ആ ദിവസം വരെ ഞാന്‍ എന്നെ പറ്റി  വിചാരിച്ചിരുന്നത് ഞാന്‍ ഒരു strong independent and outspoken woman ആയിരുന്നു എന്നാണ്.  വളരെ അടുത്ത്   സൗഹൃദം ഉണ്ടായിരുന്ന ഒരാളില്‍ നിന്നും സംഭവിച്ച ഈ ഒരു കാര്യം, ഏതാണ്ട് 10  വര്‍ഷമായി ഉണ്ടായ ഒരു സുഹൃത്ബന്ധം ഏതാനും ചെറിയ സമയം  കൊണ്ട് അയാള്‍ നശിപ്പിച്ചപ്പോള്‍ , അത് ഉള്‍ക്കൊള്ളാനോ എന്താണെന്നു മനസ്സിലാക്കാനോ ഞാന്‍ ബുദ്ധിമുട്ടി.

ഈ സംഭവത്തിനു ശേഷം എന്റെ പാര്‍ട്‌നെര്‍റെയും , കുടുംബത്തിന്റെയും പിന്തുണയോടെ,  counselling ഒക്കെ നടത്തി ഞാന്‍ അത് മറക്കാനോ മറികടക്കാനോ  ഒക്കെ ശ്രമിച്ചു വരികയായിരുന്നു.  syam lal  എന്ന വ്യക്തിയുമായും അയാളുടെ girlfriend മായും എല്ലാ രീതിയിലും ഉള്ള communication നിര്‍ത്തുകയും ചെയ്തു.  എന്നാല്‍ ഇന്നലെ എന്റെ  father - in  - law  യെ syam  ഫോണില്‍ വിളിച്ചു അയാളുടെ വിവാഹ നിശ്ചയത്തിന്റെ കാര്യകര്‍ത്താവായി ഇരിക്കണമെന്ന് നിര്‍ബന്ധിച്ചു.   ഇത്രയും ദ്രോഹം എന്നോട് ചെയ്തിട്ടും പിന്നെയും ഇതൊന്നും സംഭവിച്ചിട്ടേയില്ല എന്ന മട്ടില്‍ വീണ്ടും എന്റെ കുടുംബഅംഗങ്ങളെ അയാള്‍ contact ചെയ്തു കൊണ്ടേ ഇരുന്നു  എന്നത് എനിക്ക്  trauma trigger  ആയി. എന്റെ നിശബ്ദത  ഒരു അവസരമോ അംഗീകാരമോ ആയി കാണുന്നു എന്നത് കൊണ്ടാണ് ഈ ഒരു പബ്ലിക് statement  എനിക്ക് ചെയ്യേണ്ടി വന്നത് . അതോടൊപ്പം syam ആയി mutual friends ഉള്ള എല്ലാവരോടും ഒരു വിശദീകരണ കുറിപ്പും കൂടി ആണ്. ഇതിന്റെ പേരില്‍ എന്നെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ആള്‍ക്കാര്‍ ഉണ്ടാകുമെന്നും ചോദ്യം ചെയ്യലുകള്‍ ഉണ്ടാകുമെന്നും എനിക്ക് അറിയാം, പക്ഷെ  ഞാന്‍ അത് കാര്യമാക്കുന്നില്ല. 
 
syam ലാല്‍ എന്ന വ്യക്തിയോടും ഇതേ  മനോഭാവം വെച്ച് കൊണ്ട് സമാന സാമൂഹിക ആക്ടിവിസം നടത്തുന്നവരോടും എനിക്കൊന്നേ പറയാന്‍ ഉള്ളൂ . നിങ്ങളുടെ ചെളികുണ്ടിലേക്കു Dr  അംബേദ്കറിനെ വലിച്ചിഴക്കരുത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴം നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

സെന്‍സെക്‌സില്‍ 1450 പോയന്റിന്റെ കുതിപ്പ്, നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടിയുടെ നേട്ടം

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments