Webdunia - Bharat's app for daily news and videos

Install App

സ്വാശ്രയം: മുഖ്യമന്ത്രി - മാനേജ്മെന്‍റ് ചർച്ച പരാജയം - ഫീസിളവ് അടഞ്ഞ അധ്യായമെന്ന് മാനേജ്മെന്റുകൾ

സ്വാശ്രയ മാനേജ്മെന്റുകൾ പിന്മാറി, മുഖ്യമന്ത്രിയുമായുള്ള ചർച്ച പൊളിഞ്ഞു

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (17:19 IST)
സ്വാശ്രയ മെഡിക്കൽ മാനേജ് മെന്റുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ച പാളി. ആരോഗ്യമന്ത്രി കെകെ ശൈലജയുമായി മൂന്നുവട്ടം നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ഫീസ് ഇളവോ സ്കോളർഷിപ്പോ നൽകാനാവില്ലെന്നു മാനേജ്മെന്റുകൾ അറിയിച്ചു.

ഫീസ് ഇളവോ പാവപ്പെട്ട കുട്ടികൾക്ക് സ്കോളർഷിപ്പോ നൽകുന്ന കാര്യത്തിൽ ചർച്ചയൊന്നും നടന്നില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ട ശേഷം പറഞ്ഞു. വരും വർഷത്തെ പ്രവേശന വിഷയവും സ്വാശ്രയ കോളജുകൾ നേരിടുന്ന പ്രതിസന്ധികളുമാണ് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതെന്നും ഇവര്‍ വ്യക്‌തമാക്കി.

ഫീസ് കുറയ്ക്കാനും പാവപ്പെട്ട കുട്ടികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്താനും ഏകദേശം ധാരണയായ ശേഷമായിരുന്നു മുഖ്യമന്ത്രിയുമായി ചർച്ച. എന്നാൽ ചർച്ചയ്ക്ക് ശേഷം ഇക്കാര്യങ്ങളൊന്നും മുഖ്യമന്ത്രിയുമായി സംസാരിച്ചില്ലെന്ന നിലപാടാണ് മാനേജ്മെന്റ് പ്രതിനിധികൾ സ്വീകരിച്ചത്.

സ്വാശ്രയ ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ നിരാഹാരമിരിക്കുന്ന യുഡിഎഫ് എംഎൽഎമാരെ ആശുപത്രിയിലേക്കു മാറ്റി. ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരെയാണ് ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയത്. ഇവർക്കു പകരം എംഎൽഎമാരായ വിടി ബൽറാമും റോജി എം ജോണും സമരം ഏറ്റെടുത്തു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

അടുത്ത ലേഖനം
Show comments