Webdunia - Bharat's app for daily news and videos

Install App

മതിലിൽ മൂത്രമൊഴിച്ചു; നായയെ വിട്ടുകടിപ്പിച്ചു; കേസ്

ഒളരിക്കരയിലെ ബാര്‍ ഹോട്ടലിന് സമീപമാണ് സംഭവം.

തുമ്പി ഏബ്രഹാം
വ്യാഴം, 30 ജനുവരി 2020 (09:46 IST)
തടിമില്ലിന്റെ മതില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ നാലുപേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച്‌ മില്ലുടമ. ഒളരിക്കരയിലെ ബാര്‍ ഹോട്ടലിന് സമീപമാണ് സംഭവം. മില്ലുടമയുടെ നീക്കത്തിനെതിരെ പ്രതിഷേധിച്ച്‌ നാട്ടുകാരെത്തിയതോടെ മില്ലുടമ സഹായികളേയും കൂട്ടി ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. പൊലീസ് എത്തിയിട്ടും മണിക്കൂറുകളോളം സംഘര്‍ഷാന്തരീക്ഷം നിലനിന്നു.
 
പൊലീസ് പ്രതിയെ പിടികൂടിയെങ്കിലും ഇയാളല്ല യഥാര്‍ഥ പ്രതിയെന്ന് നാട്ടുകാര്‍ ആരോപിച്ചതോടെ വീണ്ടും സംഘര്‍ഷാവസ്ഥയായി. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ബഹളത്തിനൊടുവില്‍ മില്ലുടമയെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. മനോദൗര്‍ബല്യമുള്ള വ്യക്തിയാണ് ഇയാളെന്ന് ബോധ്യപ്പെട്ടതോടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കഞ്ചാവിന് അടിമയാണ് ഇയാളെന്നാണ് പറയപ്പെടുന്നത്. ഇതിന് മുന്‍പും നാട്ടുകാര്‍ക്ക് നേരെ ഇയാള്‍ വളര്‍ത്തു നായയെ അഴിച്ചു വിട്ടതായി നാട്ടുകാര്‍ പറയുന്നു.
 
ബാറില്‍ മദ്യപിച്ച്‌ ഇറങ്ങി വരുന്നവര്‍ തടിമില്ലിന്റെ മതിലില്‍ മൂത്രമൊഴിക്കുന്നതാണ് ഇയാളെ പ്രകോപിപ്പിക്കുന്നത്. പ്രതിഷേധിച്ചെത്തിയ നാട്ടുകാരി വടിവാള്‍ വീശിയും കുപ്പിയും കല്ലുമെറിഞ്ഞും ഇയാള്‍ വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. പൊലീസ് എത്തിയിട്ടും ഇയാളെ നിയന്ത്രിക്കാനായില്ല. ഈ സമയം ഈ ഭാഗത്ത് ഗതാഗതവും തടസപ്പെട്ടു. ഗതാഗതക്കുരുക്കില്‍പ്പെട്ട ഒരു വണ്ടിയുടെ ചില്ലും ഇയാള്‍ തകര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

വനിതാ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

അടുത്ത ലേഖനം
Show comments