Webdunia - Bharat's app for daily news and videos

Install App

ഡിസൈന്‍ അനുകരിച്ച് സ്വകാര്യ കമ്പനികള്‍: അനുകരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് മില്‍മ

ശ്രീനു എസ്
വെള്ളി, 20 നവം‌ബര്‍ 2020 (19:31 IST)
തിരുവനന്തപുരം: മില്‍മ പാലിന്റെയും പാല്‍ ഉല്‍പന്നങ്ങളുടെയും പാക്കറ്റ് ഡിസൈന്‍ അനുകരിച്ച് പുറത്തിറങ്ങുന്ന ഉത്പന്നങ്ങളെ കരുതിയിരിക്കണമെന്ന് മില്‍മ മുന്നറിയിപ്പ് നല്‍കി. മില്‍മയുടേതിന് സമാനമായ രീതിയില്‍ ചില സ്വകാര്യ പാല്‍, പാലുല്‍പ്പാദക സംരംഭങ്ങള്‍ പാക്കറ്റ് ഡിസൈന്‍ ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.
 
മില്‍മയുടെ വിപണിയില്‍ കടന്നു കയറാനുള്ള കുറക്കുവഴിയായാണ് ഇതിനെ വിലയിരുത്തുന്നത്. എത്ര അനുകരിച്ചാലും മില്‍മ പാലിന്റെ ഗുണമേന്‍മ അനുകരിക്കാനാവില്ലെന്ന് ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ പറഞ്ഞു.
 
സംസ്ഥാനത്തുടനീളമുള്ള 9 ലക്ഷം ക്ഷീരകര്‍ഷകരില്‍ നിന്നും നേരിട്ട് പാല്‍ സംഭരിച്ച് എല്ലാ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് മില്‍മ പാല്‍ വിപണിയിലെത്തിക്കുന്നത്. അത്യാധുനിക രീതിയില്‍ പാസ്റ്റുറൈസേഷന്‍ ചെയ്യുന്ന മില്‍മയുടെ പാല്‍ വിറ്റാമിന്‍ എ, ഡി, എന്നിവയാല്‍ സമ്പുഷ്ടമാണ്. ഉപഭോക്താവ് ചെലവഴിക്കുന്ന ഒരു രൂപയുടെ 82 പൈസയും ക്ഷീരകര്‍ഷകനിലേക്കാണെത്തുന്നത്. ഈ പ്രതിബദ്ധത അനുകരിക്കാന്‍ ആര്‍ക്കുമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments