Webdunia - Bharat's app for daily news and videos

Install App

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റേയും ആരോഗ്യ നില തൃപ്തികരം

ശ്രീനു എസ്
ശനി, 12 സെപ്‌റ്റംബര്‍ 2020 (08:43 IST)
കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റേയും ഭാര്യ ഇന്ദിരയുടേയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന് അധികൃതര്‍ അറിയിച്ചു. പ്രത്യേക കോവിഡ് ഐസൊലേഷന്‍ റൂമില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനും ഭാര്യയ്ക്കും നിലവില്‍ കോവിഡ് രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടമല്ല. ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ചെയര്‍മാനും ആശുപത്രി സൂപ്രണ്ട് കണ്‍വീനറുമായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.  
 
സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ ബോര്‍ഡ് മുമ്പാകെ, അതത് ദിവസം പ്രത്യേകമായി ഇരുവരുടേയും മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.സംസ്ഥാന കോവിഡ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനുമായി  നിലവിലെ ആരോഗ്യസ്ഥിതി ചര്‍ച്ച ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇരുവരുടേയും ആരോഗ്യ സ്ഥിതി സംബന്ധിച്ചും ആശുപത്രിയിലെ കോവിഡ് രോഗികളുടെ പൊതുസ്ഥിതിയും പ്രത്യേകമായി ഫോണില്‍ ചര്‍ച്ച ചെയ്തതായും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ കെ എം കുര്യാക്കോസും കണ്‍വീനര്‍ ഡോ കെ സുദീപും  അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments