Webdunia - Bharat's app for daily news and videos

Install App

ടാറ്റായ്ക്ക് എതിരെ സമരം നടത്തിയ വിഎസിന് ഇപ്പോള്‍ മിണ്ടാട്ടം മുട്ടിയിരിക്കുന്നു, ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവര്‍ക്കും അറിയാം; വിഎസിനെതിരെ എം.എം. മണി

വിഎസിനെതിരേ വീണ്ടും എം.എം. മണി

Webdunia
വ്യാഴം, 30 മാര്‍ച്ച് 2017 (11:35 IST)
മൂന്നാറിലെ ഭൂമി കയ്യേറ്റ വിഷയവുമായു ബന്ധപ്പെട്ട് വി.എസ്.അച്യുതാനന്ദനെതിരെ വീണ്ടും മന്ത്രി എം.എം. മണി. ആരാണ് ഭൂമാഫിയയുടെ ആളെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. ടാറ്റ ഭൂമി കൈയേറിയെന്നു പറഞ്ഞ് സമരം നടത്തിയ വി എസ് ഇപ്പോൾ മിണ്ടാതിരിക്കുകയാണ്. പാർട്ടി വിലക്കുള്ളതിനാൽ കൂടുതൽ പറയാന്‍ താന്‍ തയ്യാറല്ലെന്നും മണി വ്യക്തമാക്കി.
 
വിഎസ് പറയുന്നതിനെല്ലാം മറുപടി പറയാതിരിക്കുന്നതാണ് അന്തസ്. ദേവികുളം എംഎല്‍എയായ എസ് രാജേന്ദ്രന്റെ ഭൂമിയുടെ കാര്യത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാണിച്ച മര്യാദപോലും വിഎസ് കാണിച്ചില്ല. വിഎസിന് വിശദീകരണം നൽകേണ്ട കാര്യം തനിക്കില്ല. ചില കാര്യങ്ങൾ കേൾക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ സാധിക്കുന്നില്ല. മൂന്നാറിൽ ഒരു തരത്തിലള്ള കയ്യേറ്റവുമില്ലെന്നും മണി പറഞ്ഞു.  
 
മൂന്നാറിലെ സർക്കാർ ഭൂമി രാജേന്ദ്രൻ എംഎൽഎ ഉൾപ്പെടെയുള്ളവർ കയ്യേറിയതാണ് പുതിയ സംഭവങ്ങൾക്ക് കാരണമായത്. അതുമായി ബന്ധപ്പെട്ട് ഇന്നലെ വിഎസ് മണിക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് ഇന്ന് അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്. ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാം. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നുമായിരുന്നു വിഎസിന്റെ പരാമര്‍ശങ്ങള്‍.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയെ വിറപ്പിച്ച് വീണ്ടും കാട്ടുതീ; രണ്ട് മണിക്കൂറിൽ 5000 ഏക്കർ കത്തിയമർന്നു

അമേരിക്കയില്‍ വീണ്ടും കാട്ടുതീ; രണ്ടുമണിക്കൂറില്‍ കത്തിയത് 5000 ഏക്കര്‍ സ്ഥലം

Donald Trump: 'യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍..!'; റഷ്യയ്ക്കു ട്രംപിന്റെ താക്കീത്

സതീശനു വഴങ്ങി ഹൈക്കമാന്‍ഡ്; സുധാകരനെ മാറ്റുന്നു, പകരം ആറ് പേരുകള്‍ പരിഗണനയില്‍

ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ച ജഡ്ജിയെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു; ഫ്‌ളക്‌സ് പിടിച്ചെടുത്തു, നാണംകെട്ട് രാഹുല്‍ ഈശ്വറും സംഘവും

അടുത്ത ലേഖനം
Show comments