Webdunia - Bharat's app for daily news and videos

Install App

മുങ്ങി മരിച്ചതിന്റെ സൂചന മൃതദേഹത്തിലില്ല, മീന്‍ കൊത്തിയ പാടുപോലും മകളുടെ ശരീരത്തില്‍ ഇല്ല; മിഷേലിന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ടു

മീന്‍ കൊത്തിയ പാടുപോലും അവളുടെ മൃതദേഹത്തിലില്ല; മിഷേലിന് എന്താണ് സംഭവിച്ചതെന്ന് പിതാവ് ചോദിക്കുന്നു

Webdunia
ബുധന്‍, 15 മാര്‍ച്ച് 2017 (15:08 IST)
കൊച്ചിയിലെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി വള്‍ഗീസിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മകളുടെ മരണത്തില്‍ പല ദുരൂഹതകള്‍ ബാക്കിയാണ്. ഇതിനാല്‍  മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മാതാപിതാക്കൾ ​മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മകളുടെ മരണം ആത്മഹത്യ അല്ലെന്ന നിലപാടിലാണ് മാതാപിതാക്കള്‍. ഇക്കാര്യം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിനു ശേഷവും പിതാവ് ഷാജി മാധ്യമങ്ങളോട് ആവര്‍ത്തിച്ചു.

വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചതിന്റെ ഒരു സൂചന പോലും മകളുടെ മൃതദേഹത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. മീന്‍ കൊത്തിയ പാടുപോലും മകളുടെ ശരീരത്തില്‍ ഇല്ല. ഇക്കാര്യം പ്രദേശത്തെ മത്സ്യത്തൊഴിലാളികളും പൊലീസിനെയും അന്വേഷണസംഘത്തെയും അറിയിച്ചിട്ടുള്ള വിവരവും മിഷേലിന്റെ പിതാവ് ചൂണ്ടിക്കാട്ടി.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മാതാപിതാക്കളെ അറിയിച്ചു. അതേസമയം,  സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി പികെ മധു അറിയിച്ചു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

പ്ലസ്ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

ഹൂതികളുടെ മിസൈല്‍ ഇസ്രയേലില്‍ വീണു; കാരണം അയണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാത്തത്

അടുത്ത ലേഖനം
Show comments