'കണ്ണുകെട്ടി കൊല്ലത്ത് ഇറക്കിവിട്ടു'; വ്യാപാരിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി, മൂന്നാം ദിവസം തിരിച്ചെത്തി

തട്ടിക്കൊണ്ടുപോകുന്നതിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതുകൊണ്ട് ആരെയും ബന്ധപ്പെടാന്‍ സാധിച്ചില്ലെന്ന് അഷറഫ് പറഞ്ഞു

Webdunia
ബുധന്‍, 26 ഒക്‌ടോബര്‍ 2022 (08:55 IST)
.
.ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി മുഹമ്മദ് അഷറഫ് വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് അഷറഫ് വീട്ടിലെത്തിയത്. അഷറഫിനെ വിട്ടയച്ചെന്ന് പൊലീസിന് രാവിലെ വിവരം ലഭിച്ചിരുന്നു. ഇന്നലെ രാവിലെ കൊല്ലത്ത് കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നുവെന്ന് അഷറഫ് പറഞ്ഞു. കൊല്ലത്തുനിന്ന് ബസിലാണ് അഷറഫ് കോഴിക്കോട്ടെത്തിയത്. 
 
തട്ടിക്കൊണ്ടുപോകുന്നതിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതുകൊണ്ട് ആരെയും ബന്ധപ്പെടാന്‍ സാധിച്ചില്ലെന്ന് അഷറഫ് പറഞ്ഞു. 
 
മലപ്പുറം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടികൊണ്ടുപോകലിനു പിന്നിലെന്നാണ് പൊലീസിനു ലഭിച്ച വിവരം. 
 
ശനിയാഴ്ച രാത്രി പത്ത് മണിക്കാണ് അഷറഫിനെ തട്ടിക്കൊണ്ടുപോയത്. മുക്കത്തെ സൂപ്പര്‍മാര്‍ക്കറ്റ് അടച്ച് രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാറുകളിലെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് അഷറഫിനെ തട്ടിക്കൊണ്ടുപോയത്. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. 
 
സംഭവത്തില്‍ ഇതുവരെ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. മലപ്പുറം രണ്ടത്താണ് കഴുങ്ങില്‍ വീട്ടില്‍ മുഹമ്മദ് ജൗഹര്‍, മുക്കം കൊടിയത്തൂര്‍ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാന്‍ എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments