Webdunia - Bharat's app for daily news and videos

Install App

കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ; കൊന്നത് വിഷം നൽകിയും ശ്വാസം മുട്ടിച്ചും

കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (11:20 IST)
തൃശൂരിൽ നിന്നും കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. തൃശൂർ സ്വരാജ് റൗണ്ടില്‍ ഓടുന്ന ടെംപോ ട്രാവലറിന്റെ ഡ്രൈവറെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിഷം നൽകിയും ശ്വാസം മുട്ടിച്ചുമാണ് വീട്ടമ്മയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.
 
ചേറ്റുപുഴ സ്വദേശിനിയായ ലോലിതയെ(42) കഴിഞ്ഞ ബുധനാഴ്ച രാത്രിയാണു കാണാതായത്. പൊള്ളാച്ചി – ധാരാപുരം റോഡരികിലുള്ള പറമ്പിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇവരെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ  ചികിൽസയിലിരിക്കെ ഇവർ മരണപ്പെടുകയായിരുന്നു.
 
പിടിയിലായയാൾ ലോലിതയിൽനിന്നു സ്വർണവും പണവും കടം വാങ്ങിയിരുന്നു. തന്റെ സ്വർണം തിരികെ നൽകണമെന്ന് ലോലിത വാശി പിടിച്ചപ്പോൾ വിവാഹം കഴിക്കാം, ഒരുമിച്ച് ജീവിക്കാം എന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
തൃശൂര്‍ സ്വരാജ് റൗണ്ടിലെ തുണിക്കടയില്‍ ജീവനക്കാരിയായ ലോലിത രണ്ടു കുട്ടികളുടെ അമ്മയാണ്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍

യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ല: കരസേന മുന്‍ മേധാവി ജനറല്‍ നരവണെ

പഞ്ചാബില്‍ വ്യാജമദ്യ ദുരന്തം: 15 പേര്‍ മരിച്ചു, 10 പേരുടെ നില അതീവഗുരുതരം

എട്ടാം ക്ലാസ് മുതല്‍ ഞാന്‍ മരണത്തിനായി കാത്തിരിക്കുന്നു: പാലായില്‍ ജീവനൊടുക്കിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്ന ട്രംപിന്റെ പുതിയ അവകാശവാദം തള്ളി ഇന്ത്യ

അടുത്ത ലേഖനം
Show comments