കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ വീട് നോക്കാൻ ഏൽപ്പിച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യർ
ഞായര്‍, 5 മെയ് 2024 (13:54 IST)
കാസർകോട്: മുപ്പത്താറുകാരിയായ ഭാര്യയെ കാണാനില്ലെന്ന യുവാവിന്റെ പരാതിയെ തുടർന്ന് പോലീസ്  അന്വേഷണത്തിനൊടുവിൽ ദൂരെയുള്ള വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ മൃതദേഹം കണ്ടെത്തിയ വീട് നോക്കാൻ ഏൽപ്പിച്ചയാളെ ഇരുപത്തിരണ്ടു കിലോമീറ്റർ അകലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ മാതമംഗലം കോയിപ്രയിലെ അനിലയെ കാണാനില്ലെന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് അവരെ  അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
എന്നാൽ അവരുടെ വീട് നോക്കാനായി സുദർശൻ പ്രസാദ് എന്നയാളെ ഏൽപ്പിച്ചിരുന്നു. ഇയാളെ ഇരുപത്തിരണ്ടു കിലോമീറ്റർ അകലെയുള്ള കുറ്റൂർ ഇരുളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. അനിലയെ അന്നൂർ കൊരവയലിലുള്ള ബെറ്റിയുടെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.
 
എന്നാൽ ബെറ്റിയും കുടുംബവും കഴിഞ്ഞ ദിവസങ്ങളിൽ വിനോദയാത്രയിലായിരുന്നു. തിരികെ വന്നപ്പോഴാണ് അനിലയുടെ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പക്ഷെ ബെറ്റി വിനോദയാത്ര പോയപ്പോൾ വീട് നോക്കാൻ ഏൽപ്പിച്ചതായിരുന്നു സുദർശൻ പ്രസാദിനെ. സുരദര്ശന് പ്രസാദിനെയാണ് ഇപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
അനില എങ്ങനെയാണ് ഇവിടെ എത്തിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇരുവരുടെയും മരണം സംബന്ധിച്ച് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments