Webdunia - Bharat's app for daily news and videos

Install App

പ്രതിപക്ഷം പറയുമ്പോള്‍ രാജി വെക്കില്ല; മേല്‍ക്കോടതികളെ സമീപിക്കും; നിയമപരമായി തന്നെ ഒറ്റയ്ക്ക് നേരിടും

അഞ്ചേരി ബേബി വധക്കേസ്: നിയമപരമായും രാഷ്‌ട്രീയപരമായും നേരിടും

Webdunia
ശനി, 24 ഡിസം‌ബര്‍ 2016 (11:57 IST)
അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതില്‍ നയം വ്യക്തമാക്കി മന്ത്രി എം എം മണി. ഹൈക്കോടതിയും സുപ്രീംകോടതിയുമുണ്ട്. കേസിനെ ഒറ്റയ്ക്ക് തന്നെ നേരിടും. നിയമപരമായി ഉള്ളതിനെ നിയമപരമായിട്ടും രാഷ്‌ട്രീയപരമായിട്ടുള്ളതിനെ രാഷ്‌ട്രീയപരമായും നേരിടും.
 
പ്രതിപക്ഷം പറയുമ്പോള്‍ രാജി വെക്കില്ല. എല്‍ ഡി എഫ് ആണ് തന്നെ മന്ത്രിയാക്കിയത്. അതുകൊണ്ടു തന്നെ എല്‍ ഡി എഫ് പറയുന്നത് താന്‍ അനുസരിക്കും. കേസുമായി ഒറ്റയ്ക്ക് തന്നെ മുന്നോട്ടു പോകും. കോടതി എന്തു പറഞ്ഞാലും അടുത്ത കോടതിയെ സമീപിക്കും.
 
ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞാല്‍ തനിക്ക് കോടതിയില്‍ വിശ്വാസമില്ല എന്നാണ് വ്യക്തമാക്കുക. നിയമപരമായി ഒറ്റയ്ക്കു തന്നെ കേസിനെ നേരിടും. രാഷ്‌ട്രീയപരമായും കേസിനെ നേരിടും. തന്റെ ഒരു പ്രസംഗത്തെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
കോടതി എന്തു പറഞ്ഞാലും അടുത്ത കോടതിയെ സമീപിക്കും. ഈ വിധി വന്നതു കൊണ്ട് തന്റെ രോമത്തിനു പോലും ഒരു പ്രശ്നവുമില്ലെന്നും ഓരോ ജഡ്‌ജിമാരും നിയമത്തെ വ്യാഖ്യാനിക്കുന്നത് ഓരോ വിധത്തിലാണെന്നും മണി പറഞ്ഞു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

ആര്‍എസ്എസിന്റെ ആസ്ഥാനം ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന് രഹസ്യവിവരം; നാഗ്പൂരില്‍ ഡ്രോണ്‍ പറത്തുന്നതിന് 17 ദിവസം വിലക്ക്

Heavy Rain Alert: വരുന്നത് പെരുമഴ, ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഹോങ്കോങ്ങിലും ചൈനയിലും കൊവിഡ് വ്യാപിക്കുന്നു, തെക്ക് കിഴക്കൻ രാജ്യങ്ങളിൽ പുതിയ കൊവിഡ് തരംഗം? ഇന്ത്യ കരുതണം

അടുത്ത ലേഖനം
Show comments