Webdunia - Bharat's app for daily news and videos

Install App

വിദേശ പഠനത്തിന് ശേഷം മടങ്ങിയെത്തി, മുഹമ്മദ് സഫിറുള്ള ഐടി സെക്രട്ടറിയായി ചുമതലയേറ്റു

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2020 (11:34 IST)
തിരുവനന്തപുരം: സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറിയായി മുഹമ്മദ് സഫിറുള്ള ചുമതലയേറ്റു. സ്വര്‍ണക്കടത്ത് കേസിൽ ആരോപണ വിധേയനായ എം ശിവശങ്കറിന് പകരമായാണ് സഹിറുള്ളയെ നിയമിച്ചത്. ഐടി മേഖലയി ഏറെ നാളത്തെ പ്രവർത്തിപരിചയം ഉള്ള വ്യക്തിയാണ് നേരത്തെ ഐടി മിഷൻ ഡയറക്ടറായിരുന്ന സഫിറുള്ള. 
 
തുറമുഖ സെക്രട്ടറി സഞ്ജയ് എം കൗളിനായിരുന്നു ഐടി വകുപ്പിന്റെ അധിക ചുമതല. വിദേശപഠനം പൂർത്തിയാക്കി മടങ്ങിയെത്തിയതോടെ ഐടി സെക്രട്ടറിയായി മുഹമ്മദ് സഫിറുള്ളയെ നിയമിയ്ക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ജൂണിലാണ് എറണാകുളം ജില്ലാ കളക്ടര്‍ സ്ഥാനം മുഹമ്മദ് സഫിറുള്ള ഒഴിഞ്ഞത്. അമേരിക്കയിലെ കാര്‍നഗി മെലന്‍ സര്‍വകലാശാലയില്‍ പബ്ലിക് പോളിസിയില്‍ എംഎസ് പൂര്‍ത്തിയാകരിക്കുന്നതിനായിരുന്നു ഇത്. 
 
ഐടി മിഷന്‍ ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പിന് വേണ്ടി ഹൈകെക്ക് സംവിധാനങ്ങള്‍ ഒരുക്കിയതിന് മുഹമ്മദ് സഫിറുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്‌കാരം നേടിയിരുന്നു. സിവില്‍ സര്‍വീസിലേക്ക് വരും മുൻപ് വര്‍ഷങ്ങളോളം ഐടി മേഖലയിലാണ് മുഹമ്മദ് സഫിറുള്ള പ്രവർത്തിച്ചിരുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണം; അപകടം ഉണ്ടായാല്‍ സ്ഥലം ഉടമയ്‌ക്കെതിരെ നിയമനടപടി

തൃപ്രയാര്‍ - കാഞ്ഞാണി - ചാവക്കാട് റോഡില്‍ ഈ ഭാഗത്ത് ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം; ശ്രദ്ധിക്കുക

കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി; വെട്ടേറ്റ് ഭാര്യ ആശുപത്രിയില്‍

ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യ പ്രതിനിധി സംഘത്തെ ചൈന, കാനഡ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ അയക്കില്ല

അടുത്ത ലേഖനം
Show comments