Webdunia - Bharat's app for daily news and videos

Install App

മോദിയുടെ ആഗ്രഹം മോഹൻലാൽ നടപ്പിലാക്കി; മത്സ്യത്തൊഴിലാളികൾക്ക് നിനച്ചിരിക്കാത്ത സമ്മാനം

നാല് വർഷം മുൻപ് രാഷ്ട്രപതി ഭവനിൽ നടന്ന ഒരു ചടങ്ങിൽ വച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ മോഹൻലാലിനെ സ്വാധീനിച്ചത്.

Webdunia
ഞായര്‍, 5 മെയ് 2019 (16:59 IST)
മത്സ്യബന്ധന വള്ളങ്ങൾ കുറഞ്ഞ ഇന്ധനം ഉപയോഗിച്ചു പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഔട്ട് ബോർഡ് യന്ത്രം വികസിപ്പിച്ച് മത്സ്യത്തൊഴിലാളികൾക്കു നൽകി അറുപത്തിരണ്ടുകാരനായ പുന്നപ്ര കളരിക്കൽ മോഹൻലാൽ.  സമുദ്ര മലിനീകരണം കുറയ്ക്കുവാനുള്ള ശ്രമങ്ങളെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണ് തനിക്കു പ്രചോദനമായതെന്നു മോഹൻലാൽ പറയുന്നു. 
 
നാല് വർഷം മുൻപ് രാഷ്ട്രപതി ഭവനിൽ നടന്ന ഒരു ചടങ്ങിൽ വച്ചായിരുന്നു  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ മോഹൻലാലിനെ സ്വാധീനിച്ചത്. സ്‌കോളേഴ്സ് ഇൻ റസിഡന്റ്സ് മീറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു വർക്‌ഷോപ്പ് തൊഴിലാളിയായിരുന്ന മോഹൻലാൽ.സമുദ്രമലിനീകരണം കുറയ്ക്കുന്ന യന്ത്രങ്ങൾ വികസിപ്പിക്കണമെന്നാണ് അവിടെ കൂടിയവരോട് നരേന്ദ്ര മോദി പറഞ്ഞത്. ആ വാക്കുകളുമായി തിരികെ എത്തിയ മോഹൻലാൽ കഠിനമായ പരിശ്രമത്തിലൂടെ അത്തരമൊരു യന്ത്രം വികസിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുകയാണിപ്പോൾ.
 
ഒരു എൻജിനിൽ പ്രവർത്തിപ്പിക്കാവുന്ന 4 പ്രൊപ്പെല്ലറുകളാണ് ഈ യന്ത്രത്തിന്റെ പ്രത്യേകത. ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ ആറര ലീറ്റർ ഡീസൽ മതിയാകും. രണ്ടേകാൽ ലക്ഷം രൂപയാണ് യന്ത്രത്തിന്റെ വില. 
 
നിലവിൽ ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത് ഒരു മണിക്കൂർ പ്രവർത്തിക്കുവാൻ ഇരുപത് ലിറ്ററോളം മണ്ണെണ്ണ ഇവയ്ക്ക് വേണ്ടി വരും. മോഹൻലാലിന്റെ കണ്ടുപിടിത്തത്തോടെ മലിനീകരണവും ചെലവും പതിൻമടങ്ങ് കുറയ്ക്കാനാവും. പുതിയ യന്ത്രത്തിന്റെ പേറ്റന്റ് സ്വന്തമാക്കാനുള്ള പ്രയത്നത്തിലാണ് മോഹൻലാലിപ്പോൾ.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

തന്റെ സ്ഥാനാര്‍ത്ഥിക്ക് കാലുകൊണ്ട് വോട്ട് ചെയ്ത് അങ്കിത് സോനി

പഴയ പോലെ ഇനി ഊട്ടി- കൊടൈക്കാനാൽ യാത്രകൾ പറ്റില്ല, ഇന്ന് മുതൽ ഇ - പാസ് നിർബന്ധം

കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി

പണം സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തം: പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലോക്‌സഭാ മൂന്നാംഘട്ട വോട്ടെടുപ്പ്: ഇന്ന് ജനവിധിതേടുന്ന 1300 സ്ഥാനാര്‍ത്ഥികളില്‍ വനിതകള്‍ 120 മാത്രം, കണക്കുകള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments