Webdunia - Bharat's app for daily news and videos

Install App

സഹോദരിയുടെ മകളെ പീഡിപ്പിച്ചയാൾക്ക് 40 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍
ബുധന്‍, 29 മാര്‍ച്ച് 2023 (11:51 IST)
തിരുവനന്തപുരം :സഹോദരിയുടെ എട്ടു വയസു മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ചയാൾക്ക് കോടതി നാൽപ്പതു വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്. ഇതിനൊപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പോസ്കോ വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് ഈ ശിക്ഷ നൽകിയത്.

മൂന്നു വയസിൽ പിതാവ് ഉപേക്ഷിച്ചു പോയ പെൺകുട്ടി മാതാവ്, മുത്തശി എന്നിവർക്കൊപ്പം കുടുംബ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ചകളിൽ സഹോദരി, മാതാവ് എന്നിവരെ കാണാൻ എത്തിയിരുന്ന പ്രതിയായിരുന്നു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവന്നിരുന്നത്. വിവാഹിതനും പതിമൂന്നു വയസുള്ള മകളുമുള്ളയാളാണ് ഇയാൾ.

ശനിയാഴ്ചകളിൽ തനിക്ക് വീട്ടിൽ നിൽക്കാൻ ഭയമാണെന്നു കുട്ടി കൂട്ടുകാരിയോട് കരഞ്ഞു പറഞ്ഞു. കൂട്ടുകാരി ഇത് ടീച്ചറെ അറിയിക്കുകയും സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. കേസായതോടെ കോടതിയിൽ പീഡനത്തിനിരയായ കുട്ടിയുടെ മാതാവും മുത്തശിയും പ്രതിക്ക് അനുകൂലമായ മൊഴി നൽകിയിരുന്നു. പ്രതി ഇപ്പോൾ സർക്കാർ സംരക്ഷണത്തിലാണ് കഴിയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം

New York Helicopter Crash Video: നിയന്ത്രണം വിട്ട് ആടിയുലഞ്ഞ് നദിയിലേക്ക്; ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യം പുറത്ത്

അടുത്ത ലേഖനം
Show comments