Webdunia - Bharat's app for daily news and videos

Install App

നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 27 മാര്‍ച്ച് 2023 (17:45 IST)
എറണാകുളം: ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രിയിലെ ഇലക്ട്രീഷ്യനായ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. തൃപ്പൂണിത്തുറ എസ്.എൻ ജംഗ്‌ഷനിലെ ആയുർവേദ ആശുപത്രിയിലെ നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ശ്രീജിത്ത് (38) ആണ് പോലീസ് പിടിയിലായത്.

രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഡ്യൂട്ടി ഡോക്ടറുടെ മുറി ഇയാൾ പുറത്തു നിന്ന് പൂട്ടിയ ശേഷമായിരുന്നു നഴ്‌സിംഗ് സ്റ്റേഷനിൽ കയറി ഇയാൾ നഴ്‌സിനെ വലിച്ചിഴച്ചു മറ്റൊരു മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ബലപ്രയോഗത്തിനിടെ നഴ്സ് ഓടി രക്ഷപ്പെട്ടു. പിന്നീട് ആശുപത്രിയിൽ എത്തി ഇയാൾ നഴ്‌സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് നഴ്‌സിന്റെ ഭർത്താവാണ് പോലീസിനെ അറിയിച്ചത്. പെരുമ്പാവൂർ അകനാട് സ്വദേശിയായ ഇയാളെ ഹിൽ പാലസ് പോലീസ് ഇൻസ്‌പെക്ടർ വി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments