Webdunia - Bharat's app for daily news and videos

Install App

കാമവെറിതീർക്കാൻ ആരും എന്റടുത്തേക്ക് വരണ്ട, നിന്നെയൊക്കെ ഉണ്ടാക്കിവിട്ട ആളോട് തന്നെ ചോദിക്ക്; നടുറോഡിൽ നടിക്കു നേരെ സദാചാര ആക്രമണം

ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റും, നടിയും നര്‍ത്തകിയും ആയ സൂര്യ അഭിക്കാണ് ഈ ദുരനുഭവം

Webdunia
വെള്ളി, 26 മെയ് 2017 (13:43 IST)
സദാചാര ഗുണ്ടകളുടെ ആക്രമണങ്ങൾ വർധിച്ചു വരികയാണ്. നടുറോഡിൽ വെച്ച് തനിക്ക് ഇത്തരത്തിൽ അനുഭവം ഉണ്ടായതായി നടിയും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റും നര്‍ത്തകിയും ആയ സൂര്യ അഭി വ്യക്തമാക്കുന്നു. തന്നെ ആക്രമിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു നെറികെട്ട സമൂഹമെന്ന് സൂര്യ പറയുന്നു. ട്രോളിങ്ങിന് വന്ന പോലീസ് സംഘമാണ് രക്ഷയ്ക്കായി ഓടിയെത്തിയതെന്നും അവർ തന്നെ സുരക്ഷിതമായി വീട്ടിൽ എത്തിച്ചുവെന്നും സൂര്യ പറയുന്നു. 
 
തന്റെ ജീവിതത്തില്‍ ഇന്നുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും ദു:ഖമുണ്ടാക്കിയ സംഭവം എന്നാണ് സൂര്യ ഇതേ കുറിച്ച് പറയുന്നത്. പിഎംജിയില്‍ ബസ് കാത്ത് നില്‍ക്കവേ മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇവർ ഫേസ്ബുക്ക്കിൽ കുറിച്ചു.
 
സൂര്യയുടെ വാക്കുകളിലൂടെ :
 
എന്റെ ജീവതത്തിൽ ഇന്നുവരെ നേരിട്ടതിൽ വച്ച് ഏറ്റവുമധികം ദുഃഖം ഉണ്ടായ ഒരു സംഭവമാണ് ഇന്ന് എനിക്കുണ്ടായത്. PMG ബസ്റ്റോപ്പിൽ ബസ് കാത്തുനിന്ന എന്നെ മൂന്ന് വ്യക്തികൾ ചേർന്ന് ആക്രമിക്കാൻ ശ്രെമിച്ചു. ചുറ്റും നിന്ന ആളുകൾ പ്രതികരിച്ചതേയില്ല .. ഒച്ചവെച്ചു അലറിയ എന്നെ അതുവഴി പെട്രോളിങ്ങിന് വന്ന പോലീസ് കാണുകയും സ്ഥലത്തേക്ക് എത്തുകയും ഉണ്ടായ്. പക്ഷെ ഇവന്മാർ ഓടി രക്ഷപ്പെട്ടിരുന്നു. 
 
എന്നെ സുരക്ഷിതയായി വീട്ടിലെത്തിച്ച പോലീസ്‌ ഉദ്യോഗസ്ഥർക്ക് ഞാൻ നന്ദി അറിയിക്കുന്നു.ഒപ്പം ഒരു സ്ത്രീയായ എന്നെ പരസ്യമായി അക്രമിച്ചിട്ടും നോക്കിനിന്ന നാറിയ സമൂഹത്തെ കാർക്കിച്ചു തുപ്പുന്നു. ഞാൻ ലൈംഗിക വൃത്തി ചെയ്തു ജീവിക്കുന്നവളെന്നു ഏവനെങ്കിലും ധാരണയുണ്ടേൽ അത് നിർത്തിക്കോളൂ.മാന്യമായ് അധ്വാനിച്ചു തന്നെയാണ് ഞാൻ ജീവിക്കുന്നത്. അതുകൊണ്ട് കാമവെറിതീർക്കാൻ ആരും വരണ്ട ,നിന്നെയൊക്കെ ഉണ്ടാക്കിവിട്ട ആളോടുതന്നെ ചോദിക്ക് ചിലപ്പോ നടക്കും. 
 
ഒറ്റയ്കായ്പ്പോയ സ്ത്രീ എത്ര ദുര്ബലയാണെന്ന് ഞാൻ മനസിലാക്കുന്നു. പിന്നെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ ലൈംഗിക വൃത്തിചെയ്തു ജീവിച്ചിരുന്നത് പഴംകഥയാണ്്. ഇപ്പൊ അതും പറഞ്ഞു ചെന്നാൽ കയ്യിന്റെ ചൂടറിയും. കേട്ടോ നെറികെട്ട സമൂഹമേ.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments