Webdunia - Bharat's app for daily news and videos

Install App

വിലകൂടിയ ഫോണിനായി മകന്‍ വഴക്കിട്ടു, അമ്മ ആത്മഹത്യ ചെയ്തു

Webdunia
വെള്ളി, 18 മെയ് 2018 (22:02 IST)
വിലകൂടിയ ഫോണ്‍ വാങ്ങിനല്‍കണമെന്ന മകന്‍റെ വാശിക്ക് മുന്നില്‍ കീഴടങ്ങാതെ അമ്മ ജീവനൊടുക്കി. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. 35000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കണമെന്ന മകന്‍റെ ആഗ്രഹം വലിയ വഴക്കായി മാറിയപ്പോഴാണ് അമ്മ ആത്മഹത്യ ചെയ്തത്.
 
നിലവില്‍ 9000 രൂപയുടെ ഫോണ്‍ കൈവശമുള്ള മകന്‍ 35000 രൂപയുടെ ഫോണ്‍ വാങ്ങിനല്‍കണമെന്നാണ് വാശിപിടിച്ചത്. മകന്‍ ഇപ്പോള്‍ എസ് എസ് എല്‍ സി പാസായതേയുള്ളൂ. അത്രയും വിലകൂടിയ ഫോണ്‍ വാങ്ങിനല്‍കില്ലെന്ന് പലതവണ പറഞ്ഞിട്ടും മകന്‍ വാശി തുടര്‍ന്നു.
 
കഴിഞ്ഞ ദിവസവും ഇതേ കാരണത്താല്‍ അമ്മയും മകനും വഴക്കിട്ടു. അമ്മ മീന്‍ വൃത്തിയാക്കിക്കൊണ്ടിരിക്കെയായിരുന്നു വഴക്ക്. ദേഷ്യം വന്ന മകന്‍ മീനും പാത്രവും വലിച്ചെറിഞ്ഞു.
 
ഇതില്‍ മനംനൊന്ത അമ്മ ഉടന്‍ തന്നെ സമീപത്തെ റെയില്‍‌വേ ട്രാക്കിലേക്ക് നടന്ന് ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കി. ഇവര്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്.
 
മരിച്ച യുവതിയുടെ ഭര്‍ത്താവ് സര്‍ക്കാരുദ്യോഗസ്ഥനാണ്. അദ്ദേഹം സ്ഥലത്തില്ലാതിരുന്ന സമയത്താണ് സംഭവം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

അടുത്ത ലേഖനം
Show comments