Webdunia - Bharat's app for daily news and videos

Install App

മാപ്പ് പറയാന്‍ പറഞ്ഞ എംപിക്ക് കുന്നംകുളത്തിന്റെ ‘മാപ്പ്’ നല്കി കളക്ടര്‍ ബ്രോ

മാപ്പ് പറയാന്‍ പറഞ്ഞ എംപിക്ക് കുന്നംകുളത്തിന്റെ ‘മാപ്പ്’ നല്കി കളക്ടര്‍ ബ്രോ

Webdunia
വെള്ളി, 1 ജൂലൈ 2016 (14:18 IST)
എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ കോഴിക്കോട് ജില്ല കളക്ടര്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ആരോപണവുമായി എംകെ രാഘവന്‍ എംപി കഴിഞ്ഞ ദിവസമാണ് വാര്‍ത്താസമ്മേളനം നടത്തിയത്. കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്നും എംകെ രാഘവന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് കളക്ടര്‍ എന്‍ പ്രശാന്ത് കുന്നംകുളത്തിന്റെ ‘മാപ്പ്’ സ്വന്തം ഫേസ്ബുക്ക് പേജില്‍ ഇട്ടത്. ഒരു കാലത്ത്‌ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾക്കും ഉപകരണങ്ങൾക്കും കുപ്രസിദ്ധമായിരുന്നു കുന്നംകുളം.
 
തന്റെ വികസനപദ്ധതികള്‍ക്ക് ജില്ല കളക്ടര്‍ തടസ്സം നില്‍ക്കുന്നു എന്ന ആരോപണമാണ് എംകെ രാഘവന്‍ എംപി ഉന്നയിച്ചത്. കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ പദ്ധതി അവലോകന യോഗത്തിലായിരുന്നു എംകെ രാഘവന്റെ വിമര്‍ശം. എംപി ഫണ്ടില്‍ നിന്നുള്ള വികസനപദ്ധതികളില്‍ കാലതാമസം വരുത്തുന്ന നടപടിയാണ് ജില്ലാഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് എന്നുമായിരുന്നു എംപിയുടെ വിമര്‍ശം. 
2016 ഏപ്രില്‍ മുതല്‍ ഒന്നരക്കോടി രൂപയുടെ 35 പ്രവര്‍ത്തികളില്‍ ബില്‍ റീ ഇന്‍സ്‌പെക്ഷന്റെ പേരില്‍ കാലതാമസം വരുത്തുകയാണെന്ന് എംപി ആരോപിക്കുന്നു.
 
ആരുടെയും സമ്മര്‍ദ്ദത്തിനോ ഭീഷണിക്കോ വഴങ്ങി കാര്യങ്ങള്‍ ചെയ്യുന്ന സാഹചര്യമുണ്ടാവില്ലെന്ന് കോഴിക്കോട് ജില്ല കളക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണം ജനങ്ങളുടേതാണ്. അത് ചെലവാക്കാന്‍ എല്ലാവര്‍ക്കും ബാധകമായ മാനദണ്ഡങ്ങളുണ്ട്. പരിശോധനകള്‍ക്ക് വിധേയമായി മാത്രം കരാറുകാര്‍ക്ക് ഫണ്ട് അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നുമായിരുന്നു ഇതു സംബന്ധിച്ച് കളക്ടര്‍ അറിയിച്ചത്.
 
ഇതിനു പിന്നാലെയാണ് എം പി പത്രസമ്മേളനം വിളിച്ച് കളക്ടര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതും. മുന്‍കാലങ്ങളില്‍ പ്രാദേശിക വികസന ഫണ്ട് നൂറുശതമാനം വിനിയോഗിച്ച എംപിയായിരുന്നു താനെന്നും എന്നാല്‍ കളക്ടറുടെ നിലപാട് മൂലം ഫണ്ട് വിനിയോഗത്തില്‍ തടസ്സമുണ്ടായതായും എം കെ രാഘവന്‍ പറഞ്ഞു. എം പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്ക് പണം അനുവദിക്കുന്നതിന് മുമ്പായി പരിശോധനയെന്നത് സ്വാഭാവികനടപടി മാത്രമാണെന്നായിരുന്നു ജില്ല കളക്ടര്‍ എന്‍ പ്രശാന്തിന്റെ മറുപടി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Lok Sabha Election Exit Poll 2024: കേരളത്തിൽ ഒന്നും കിട്ടാത്ത ബിജെപി 48 മണിക്കൂറെങ്കിലും സന്തോഷിക്കട്ടെ, എക്സിറ്റ് പോളിൽ പ്രതികരണവുമായി കെ മുരളീധരൻ

കോടികളുടെ മയക്കുമരുന്നു മായി നഴ്സിംഗ് വിദ്യാർത്ഥിനിയും സുഹൃത്തും പിടിയിൽ

കട അടിച്ചു തകർത്ത പോലീസുകാരൻ അറസ്റ്റിൽ

വീട്ടിലെ പൂച്ചയെ കാണാതായതിന് ചെറുമകൻ അപ്പൂപ്പനെ വെട്ടി പരിക്കേൽപ്പിച്ചു

അടുത്ത ലേഖനം
Show comments