Webdunia - Bharat's app for daily news and videos

Install App

കേട്ട വാര്‍ത്ത ശരി; കോഴ ഇടപാടില്‍ എംടി രമേശിനെ കുടുക്കാൻ ശ്രമിച്ചെന്ന് ആർഎസ് വിനോദിന്റെ വെളിപ്പെടുത്തല്‍ - ബിജെപി കനത്ത പ്രതിസന്ധിയില്‍

കോഴ ഇടപാടില്‍ എംടി രമേശിനെ കുടുക്കാൻ ശ്രമിച്ചെന്ന് ആർഎസ് വിനോദിന്റെ വെളിപ്പെടുത്തല്‍ - ബിജെപി കനത്ത പ്രതിസന്ധിയില്‍

Webdunia
വെള്ളി, 21 ജൂലൈ 2017 (20:53 IST)
കള്ളപ്പണത്തിനെതിരെ പോരാടാനിറങ്ങിയ ബിജെപിയെ പിടിച്ചുലച്ച മെഡിക്കൽ കോളജ് കോഴ ആരോപണത്തില്‍ സംസ്ഥാന സെക്രട്ടറി എംടി രമേശിനെ കുടുക്കാൻ ശ്രമം ഉണ്ടായെന്ന് പാര്‍ട്ടിയില്‍ നിന്നും  പുറത്താക്കപ്പെട്ട ആർഎസ് വിനോദ്.

രമേശിനെ കുടുക്കാന്‍ അദ്ദേഹത്തിന്റെ പേരു പറയാൻ അന്വേഷണ കമ്മിഷൻ നിർബന്ധിച്ചു. പരാതിക്കാരനായ വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ആർ ഷാജിയോടും ഇതേ ആവശ്യം കമ്മിഷൻ ഉന്നയിച്ചു. ടെലിഫോൺ വഴിയാണ്  രമേശിന്റെ പേര് പറയാൻ ഷാജിയോട് ആവശ്യപ്പെട്ടതെന്നും മനോരമ ന്യൂസിന്റെ  കൗണ്ടർ പോയിന്റിൽ ആർഎസ് വിനോദ് വ്യക്തമാക്കി.

കമ്മിഷന്‍ എന്നോടും രമേശിന്റെ പേര് പറയാൻ ആവശ്യപ്പെട്ടു. ബിജെപിയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ആർഎസ് വിനോദ് പറഞ്ഞു. എംടി രമേശിനെ കുടുക്കാൻ വേണ്ടിയാണ് റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയതെന്ന വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

കോഴ ആരോപണം തിരിച്ചടിയായതോടെ ബി​ജെ​പി സ​ഹ​ക​ര​ണ സെ​ൽ ക​ണ്‍​വീ​ന​ർ ആ​ർഎ​സ് വി​നോ​ദി​നെ പാ​ർ​ട്ടി​യി​ൽ​ നിന്നും സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പു​റ​ത്താ​ക്കിയിരുന്നു. വിനോദിനെതിരെയുള്ള ആരോപണം അതീവഗുരുതരമാണ്. പ്ര​വ​ർ​ത്തി മാ​പ്പ​ർ​ഹി​ക്കാ​ത്ത അ​ച്ച​ട​ക്ക ലം​ഘ​ന​മാണെന്നും ​ആ​രോ​പ​ണ​ങ്ങ​ൾ കേ​ന്ദ്ര നേ​തൃ​ത്വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കുമ്മനം ഇന്നലെ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​വ​ദി​ക്കാ​ൻ ബി​ജെ​പി​യു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ൾ കോ​ഴ വാ​ങ്ങി​യ​താ​യി ബി​ജെ​പി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​നോ​ദ് വ​ർ​ക്ക​ല എ​സ്ആ​ർ കോ​ള​ജ് ഉ​ട​മ ആ​ർ ഷാ​ജി​യി​ൽ​നി​ന്ന് 5.60 കോ​ടി രൂ​പ വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈഡൻ പടിയിറങ്ങുന്നത് ഒരു മഹായുദ്ധത്തിന് കളമൊരുക്കികൊണ്ട്, റഷ്യക്കെതിരെ യു എസ് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി!

കടുത്ത മലിനീകരണം, ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്കൂളുകൾ ഓൺലൈനാക്കി, നിയന്ത്രണങ്ങൾ കർശനം

വന്ദേഭാരതിലെ സാമ്പാറില്‍ ചെറുപ്രാണികള്‍; ഏജന്‍സിക്കു അരലക്ഷം രൂപ പിഴ

മോഷണം എതിര്‍ത്താല്‍ ആക്രമണം, വ്യായാമം കുണ്ടന്നൂര്‍ പാലത്തിനടിയില്‍; കുറുവ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

അടുത്ത ലേഖനം
Show comments