Webdunia - Bharat's app for daily news and videos

Install App

ആരോപണങ്ങളോട് പ്രതികരിച്ച് മുകേഷ്, പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന, ടാർഗറ്റ് ചെയ്യുന്നു

അഭിറാം മനോഹർ
ഞായര്‍, 25 ഓഗസ്റ്റ് 2024 (15:52 IST)
തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയെ ഇന്നും വരെയും കണ്ടിട്ടില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമായ ഗൂഡാലോചനയാണെന്നും തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുകേഷിനെതിരെ മീടു ആരോപണം ഉന്നയിച്ചിരുന്ന ടെസ് ജോസഫ് വീണ്ടും രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുകേഷിന്റെ പ്രതികരണം.
 
സിപിഎമ്മിന്റെ എംഎല്‍എ ആണെങ്കില്‍ അങ്ങ് കയറി കളയം. സിപിഎം അല്ലെങ്കില്‍ തിരിഞ്ഞുനോക്കില്ല. അന്ന് അവര്‍ പലതവണ ഫോണ്‍ വിളിച്ചെന്നും അവര്‍ എടുത്തില്ലെന്നും മുകേഷ് പറയുന്നു. 2018ലായിരുന്നു ടെസ് ജോസഫ് മുകേഷിനെതിരെ മീടു ആരോപണം ഉന്നയിച്ചത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തിലാണ് മീടു ആരോപണം വീണ്ടും തലപൊക്കിയത്.
 
 20 വയസ് പ്രായമായിരിക്കുന്ന സമയത്ത് ടെലിവിഷന്‍ പരിപാടിയായ കോടീശ്വരന്‍ മുകേഷ് അവതരിപ്പിക്കുന്ന സമയത്ത് താരം തന്നെ നിരന്തരം റൂമിലെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുമായിരുന്നുവെന്നും വഴങ്ങാതെ വന്നപ്പോള്‍ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റിയെന്നും ടെസ് ജോസഫ് ആരോപിച്ചിരുന്നു. ഇതില്‍ നിന്നും രക്ഷിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് എം പിയായിരുന്ന ഡെറിക് ഒബ്രയാന്‍ ആയിരുന്നുവെന്നും ടെസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments