Webdunia - Bharat's app for daily news and videos

Install App

മലപ്പുറത്ത് മാത്രം ഈ വര്‍ഷം 13,643 മുണ്ടിനീര് കേസുകള്‍; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക

രേണുക വേണു
വ്യാഴം, 12 ഡിസം‌ബര്‍ 2024 (08:47 IST)
Mumps disease

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ഈ വര്‍ഷം മാത്രം ജില്ലയില്‍ 13,643 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. വൈറസ് പരത്തുന്ന ഈ രോഗം വായുവിലൂടെ പകരുന്നതാണ്. ഉമിനീര്‍ഗ്രന്ഥികളെയാണ് രോഗം ബാധിക്കുക. അസുഖ ബാധിതര്‍ രോഗം പൂര്‍ണമായും മാറുന്നതുവരെ വീട്ടില്‍ കഴിയുക. 
 
രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കണം. പത്ത് വയസില്‍ താഴെയുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. 
 
ഉമിനീര്‍ സ്പര്‍ശനം വഴി ശരീരത്തില്‍ കടക്കുന്ന വൈറസ് രണ്ട് മുതല്‍ 18 ദിവസത്തിനുള്ളില്‍ രോഗലക്ഷണം പ്രകടമാക്കാന്‍ തുടങ്ങും. പനി, ചുമ, തലവേദന, ജലദോഷം, ചെവി വേദന എന്നീ രോഗലക്ഷണങ്ങളും മുണ്ടിനീരിനു കാണിക്കും. വീക്കം വരുന്നതിനു അഞ്ച് ദിവസം മുന്‍പ് തന്നെ രോഗം പടരാനുള്ള സാധ്യതയുമുണ്ട്. മീസില്‍സ് റൂബെല്ല വാക്‌സിന്‍ ആണ് രോഗത്തിനെതിരായ പ്രധാന പ്രതിരോധം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി!

One Nation One Election: രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരാനുള്ള ശ്രമം, ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

അടുത്ത ലേഖനം
Show comments