Webdunia - Bharat's app for daily news and videos

Install App

കുരിശ് തകര്‍ത്താലും വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയില്ല, ഉദ്യോഗസ്ഥര്‍ക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കണം: എസ് രാജേന്ദ്രന്‍ എംഎല്‍എ

മൂന്നാറില്‍ നടക്കുന്നത് തെമ്മാടിത്തരമെന്ന് സിപിഐഎം

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (11:32 IST)
മൂന്നാറില്‍ ഇന്നുരാവിലെ മുതല്‍ തുടങ്ങിയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ സിപിഎം രംഗത്ത്. നിലവില്‍ മൂന്നാറില്‍ ശുദ്ധതെമ്മാടിത്തരമാണ് നടന്നുകൊണ്ടിരിക്കുന്നത്. നൂറില്പരം പൊലീസുകാരെ വിളിച്ചുകൊണ്ടുപോയി ഒഴിപ്പിക്കുന്നത് ശരിയായ നടപടിയല്ല. സബ്കളക്ടറും മാധ്യമങ്ങളും ഭരണം കൈയേറാമെന്നാണ് കരുതുന്നതെങ്കില്‍ അതു നടക്കാന്‍ പോകുന്നില്ലെന്ന് സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ വ്യക്തമാക്കി.
 
പാപ്പാത്തിമലയിലെ ഭീമന്‍ കുരിശ് പൊളിച്ചു നീക്കിയതിനെതിരെ സിപിഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ്  രാജേന്ദ്രനും എതിര്‍പ്പുമായി രംഗത്തെത്തി. സബ്കളക്ടറും പൊലീസും ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കൈയേറ്റമുണ്ടായിട്ടുണ്ടെങ്കില്‍ അത് ഒഴിപ്പിക്കണം. അല്ലാതെ അതിനു പകരം കുരിശ് പൊളിക്കാന്‍ തയ്യാറാകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെയും എസ്. രാജേന്ദ്രന്‍ വിമര്‍ശിച്ചു. മൂന്നാറില്‍ യുദ്ധമൊന്നും നടക്കുന്നില്ലല്ലോ ഈ 144 പ്രഖ്യാപിക്കാനെന്നും അദ്ദേഹം ചോദിച്ചു.
 
കയ്യേറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് മറ്റുളളവര്‍ അതില്‍ പ്രവേശിക്കുന്നത് വിലക്കിയാല്‍ മതി. കൈയേറ്റം ഒഴിപ്പിക്കുന്നത് സിപിഎം നിലപാടാണ്. കൈയേറിയ സ്ഥലം തിരിച്ചെടുക്കുന്നതില്‍ വലിയ അത്ഭുതമൊന്നും സൃഷ്ടിക്കേണ്ട കാര്യമില്ല. അതില്‍ ഒരു പുകമറയുടേയും ആവശ്യവുമില്ല. സിനിമ പോലുളള സാഹചര്യമൊരുക്കി ഈ പൊളിക്കല്‍ എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇത്തരത്തിലുളള സമീപനം സ്വീകരിച്ചതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.  
 
ആ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് അവിടെ പ്രാര്‍ത്ഥനയ്ക്ക് പോകുന്നതായിരുന്നു നിരോധിക്കേണ്ടത്. അതിന് പകരം കുരിശ് പൊളിച്ചത് ലോകമെങ്ങുമുളള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്ന കാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുരിശ് തകര്‍ത്താലും വിശ്വാസത്തെ തകര്‍ക്കാനാവില്ല. ഉദ്യോഗസ്ഥര്‍ക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുളളവരെ ദ്രോഹിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments