വെ​ങ്കി​ട്ട​രാ​മ​നോട് മണിയാശാന്‍ ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല; മുഖ്യമന്ത്രിയും വെറുതെയിരുന്നില്ല - ഉദ്യോഗസ്ഥര്‍ വിറച്ചു!

വെ​ങ്കി​ട്ട​രാ​മ​നോട് മണിയാശാന്‍ പറഞ്ഞത് കൂടിപ്പോയി; മുഖ്യമന്ത്രിയും വെറുതെയിരുന്നില്ല!

Webdunia
ശനി, 22 ഏപ്രില്‍ 2017 (11:05 IST)
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കന്‍ നടപടിയില്‍ അതൃപ്‌തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥര്‍ക്കു നേര്‍ക്ക് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. വൈ​ദ്യു​ത മ​ന്ത്രി എംഎം ​മ​ണി​യും പങ്കെടുത്ത യോ​ഗ​ത്തി​ലാ​ണ് സംഭവവികാസങ്ങളുണ്ടായത്.

മൂ​ന്നാ​റി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഈ അനുഭവമുണ്ടായത്. പാ​പ്പാ​ത്തി​ച്ചോ​ല​യിലെ കുരിശ് പൊളിച്ചു നീക്കിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

കു​രി​ശ് പൊ​ളി​ക്ക​ൽ പോ​ലു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ വേ​റെ പ​ണി നോ​ക്കേ​ണ്ടി​വ​രും. ഇ​ത്ത​ര​ക്കാ​ർ സ​ർ​ക്കാ​ർ ജോ​ലി​യി​ൽ തു​ട​രാ​മെ​ന്നു വി​ചാ​രി​ക്കേ​ണ്ടെ​ന്നും സ​ബ്ക​ള​ക്ടര്‍ വെ​ങ്കി​ട്ട​രാ​മ​നടക്കമുള്ളവരോട് മു​ഖ്യ​മ​ന്ത്രി തു​റ​ന്ന​ടി​ച്ചു.

മുഖ്യമന്ത്രിയുടെ സംസാരത്തിന് ശേഷമായി വൈ​ദ്യു​ത മ​ന്ത്രിയുടെ ശകാരമുണ്ടായത്. കു​രി​ശ് പൊ​ളി​ച്ച​തി​ന്‍റെ ഗു​ണ​ഭോ​ക്താ​വ് ആ​രെ​ന്ന് സ​ബ്ക​ള​ക്ട​റോ​ട് ആ​രാ​ഞ്ഞ മ​ന്ത്രി, കു​രി​ശ് പൊ​ളി​ക്ക​ൽ ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി​യാ​യി​പ്പോ​യെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. ഇ​ടു​ക്കി​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി​യാ​യ ത​ന്നോ​ട് പോ​ലും ചോ​ദി​ക്കാ​തെ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യി​ലു​ള്ള അ​തൃ​പ്തി​യും മ​ന്ത്രി മ​ണി രേ​ഖ​പ്പെ​ടു​ത്തി.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

തീപിടുത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരികെവിളിച്ചു

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments