നിഖില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങ്; പങ്കെടുത്ത് പി ജയരാജനും പി പി ദിവ്യയും അടക്കമുള്ള സിപിഐഎം നേതാക്കള്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 31 ഡിസം‌ബര്‍ 2024 (15:00 IST)
p jayarajan
കണ്ണൂരില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് പി ജയരാജനും പി പി ദിവ്യയും അടക്കമുള്ള സിപിഐഎം നേതാക്കള്‍. വടക്കുമ്പാട്ട് ബിജെപി പ്രവര്‍ത്തകന്‍ നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലെ ചടങ്ങിനാണ് സിപിഐഎം നേതാക്കള്‍ എത്തിയത്. പി ജയരാജന്‍, എം വി ജയരാജന്‍, ടി പി കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി, നവീന്‍ ബാബുകേസിലെ പ്രതി പി പി ദിവ്യ എന്നിവരാണ് എത്തിയത്.
 
സിപിഐഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ് നേതാക്കള്‍ തള്ളിപ്പറഞ്ഞ കൊലപാതകമാണ് 2008 മാര്‍ച്ച് അഞ്ചിന് നടന്ന ബിജെപി പ്രവര്‍ത്തകന്‍ നിഖിലിന്റെ കൊലപാതകം. ഇപ്പോള്‍ ഒന്നാംപ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തത് ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കളാണ്. ഒരാഴ്ച മുമ്പാണ് കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ശ്രീജിത്ത് പരോളിനിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

മുകേഷ് അംബാനി ദിവസവും 5 കോടി രൂപ ചെലവഴിച്ചാല്‍ മുഴുവന്‍ സമ്പത്തും തീരാന്‍ എത്ര വര്‍ഷം വേണ്ടി വരും

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം: കെ.കെ.രമ

അസമില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ദ്ധിക്കുന്നു

അടുത്ത ലേഖനം
Show comments