Webdunia - Bharat's app for daily news and videos

Install App

കണ്ണൂരിൽ എബിവിപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ഐടിഐ വിദ്യാർഥി

കണ്ണൂരിൽ എബിവിപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ഐടിഐ വിദ്യാർഥി

Webdunia
വെള്ളി, 19 ജനുവരി 2018 (19:33 IST)
പേരാവൂരിനടുത്ത് നെടുമ്പൊയിലിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. കാക്കയങ്ങാട് ഗവ ഐടിഐ വിദ്യാർഥി ശ്യാമപ്രസാദാണ് (24) മരിച്ചത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്യാ​മ​പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കിലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

വൈ​കി​ട്ട് ആ​റോ​ടെ​ തലശ്ശേരി – കൊട്ടിയൂർ റോഡിൽ നെടുംപൊയിലിനു സമീപം കൊമ്മേരി ഗവ. ആടു വളർത്തു കേന്ദ്രത്തിനു സമീപത്തുവച്ചാണ് ആ​ക്ര​മ​ണമുണ്ടായത്. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ​ പിൻതുടർന്നു കാറിലെത്തിയ മുഖംമൂടി സം​ഘം ശ്യാ​മ​പ്ര​സാ​ദി​നെ ആ​ക്ര​മിക്കുകയായിരുന്നു.

വെട്ടേറ്റ ശ്യാംപ്രസാദ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. എന്നാൽ വരാന്തയിൽ വെച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് യുവാവ് മരിച്ചത്. മൃതദേഹം കൂത്തുപറമ്പ് സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൂന്നു പേരാണു സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നീട് കാറിൽത്തന്നെ അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നമുക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും

അടുത്ത ലേഖനം
Show comments