മണ്‍റോതുരുത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (09:09 IST)
കൊല്ലം: മണ്‍റോതുരുത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു മണ്‍റോത്തുരുത്തിലെ വില്ലിമംഗലം നിധി പാലസില്‍ മയൂഖം റിസോര്‍ട്ട് ഉടമയായ മണിലാല്‍ എന്ന 54 കാരണാണ് കുത്തേറ്റു മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു മുന്‍ ദില്ലി പോലീസുകാരനും ബി.ജെ.പി പ്രവര്‍ത്തകനുമായ മണ്‍റോതുരുത് പപ്പാശ്ശേരില്‍ അശോകനെ (56) പോലീസ് അറസ്‌റ് ചെയ്തു.
 
കഴിഞ്ഞ ദിവസം രാത്രി ഒമ്പതേകാലോടെ മണ്‌റോതുരുത് ബാങ്കിന് മുന്നില്‍ സി.പി.എം - ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും അത് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. കുത്തേറ്റ മണിലാല്‍ തത്ക്ഷണം മരിച്ചു. നാട്ടുകാരാണ് അശോകനെ പിടികൂടി പൊലീസിന് കൈമാറിയത്.
 
മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം എന്‍.എസ്  ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സ്ഥലത്തു കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ജയശ്രീയാണ് മരിച്ച മണിലാലിന്റെ ഭാര്യ. ഏകമകള്‍ നിധി എന്ന അരുണിമ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

കൊടും ചൂടിന് ആശ്വാസമുണ്ടാകും, കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

സംസ്ഥാനത്ത് 28വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments