Webdunia - Bharat's app for daily news and videos

Install App

യുവതിയെ കൊലചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 21 ജൂണ്‍ 2022 (17:25 IST)
കിളിമാനൂർ: ഒരുമിച്ചു കഴിഞ്ഞിരുന്ന യുവതിയെ കൊലചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കല്ലറ പുലിപ്പാറ ശാസ്‌താംപൊയ്ക സിമി ഭവനിൽ ബാബു - സിന്ധു ദമ്പതികളുടെ മകൾ അമ്മു എന്ന സുമി (18), സുഹൃത്തായ വെഞ്ഞാറമൂട് കീഴായിക്കോണം ചരുവിള പുത്തൻവീട്ടിൽ സന്തോഷ് - ബേബി ദമ്പതികളുടെ മകൻ ഉണ്ണിക്കുട്ടൻ (21) എന്നിവരാണ് മരിച്ചത്.

യുവാവിനെ റബ്ബർ തോട്ടത്തിലെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിലും യുവതിയെ വൃക്ഷച്ചുവട്ടിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചതാകാം എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

പരസ്പരം ഇഷ്ടത്തിലായിരുന്ന സുനിയുടെ വീട്ടിലായിരുന്നു ഉണ്ണിക്കുട്ടൻ കഴിഞ്ഞ നാല് വര്ഷങ്ങളായി താമസിച്ചിരുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തി ആകുമ്പോൾ വിവാഹം നടത്താം എന്ന തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനിടെ പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി അടുപ്പം ഉണ്ടെന്നു ഉണ്ണിക്കുട്ടന്റെ സംശയത്തെ തുടർന്ന് സുമിയുടെ ബന്ധുക്കൾ യുവാവിനെ താക്കീത് ചെയ്തിരുന്നു.

രണ്ടു ദിവസം മുമ്പ് എട്ടോളം ഗുളിക കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു സുമി ആശുപത്രിയിലായിരുന്നു. അതെ ദിവസം തന്നെ യുവാവ് കൈ ഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് ഒത്തുതീർപ്പിനെന്നു പറഞ്ഞു അടുത്ത വീടുകളിലേക്ക് പോയ ഇരുവരെയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments