Webdunia - Bharat's app for daily news and videos

Install App

മൂന്നു വയസുകാരനെ മുക്കിക്കൊന്നു പിതാവ് ജീവനൊടുക്കി

എ കെ ജെ അയ്യര്‍
വ്യാഴം, 9 മാര്‍ച്ച് 2023 (18:54 IST)
തൃശൂർ : മൂന്നു വയസുള്ള സ്വന്തം മകനെ പിതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു. മാളയ്ക്കടുത്ത് വേളൂക്കര പഞ്ചായത്തിൽ അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപം മടമ്പത്ത് വീട്ടിൽ ബിനോയിയെ (47) വീടിനു പിന്നിലായി തൂങ്ങിമരിച്ച നിലയിലും തൊട്ടടുത്ത് മകൻ അഭിജിത് കൃഷ്ണയുടെ മൃതദേഹം മുക്കിക്കൊന്ന നിലയിലുമാണ് കണ്ടെത്തിയത്.  

കഴിഞ്ഞ ദിവസം രാവിലെ ഭാര്യ ഉറക്കമുണർന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായിരുന്ന ബിനോയ് ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. ഹൃദ്രോഗിയായ ബിനോയ് പേസ്മേക്കർ ഘടിപ്പിച്ചിരുന്നു. സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങൾ ഇയാളെ ഏറെ അലട്ടിയിരുന്നു എന്നാണു ബന്ധുക്കൾ പറയുന്നത്.

ഇതിനൊപ്പം മകന് സംസാര ശേഷം കുറവാണെന്നു ഡോക്ടർ കണ്ടെത്തിയതും ഏറെ വിഷമമുണ്ടാക്കിയിരുന്നു. ഭാര്യ മിനി, മൂത്തമകൻ അഭിനവ് ഒമ്പതാക്ളാസ് വിദ്യാർത്ഥിയാണ്

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

സുരക്ഷിത ഭക്ഷണം. ഉറപ്പുവരുത്തൽ : 65432 പരിശോധനകൾ നടത്തി

മോശം കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്

മണ്ണെണ്ണ മോഷ്ടിച്ച ശേഷം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments