Webdunia - Bharat's app for daily news and videos

Install App

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം പിണറായി സര്‍ക്കാര്‍; മുരുകന്റെ കുടുംബത്തിന് 10ലക്ഷം, കുട്ടികളെ സര്‍ക്കാര്‍ പഠിപ്പിക്കും

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം പിണറായി സര്‍ക്കാര്‍; മുരുകന്റെ കുടുംബത്തിന് 10ലക്ഷം, കുട്ടികളെ സര്‍ക്കാര്‍ പഠിപ്പിക്കും

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (19:44 IST)
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികില്‍സ ലഭിക്കാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് 10ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. ഇ​ന്നു​ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

പണം മുരുകന്റെ ഭാര്യയുടെയും കുട്ടികളുടേയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. ഈ ​പ​ണ​ത്തി​ന്‍റെ പ​ലി​ശ മാ​സം​തോ​റും മു​രു​ക​ന്‍റെ കു​ടും​ബ​ത്തി​നു ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. പ​ലി​ശ കൃത്യമായി ലഭ്യമാകുന്നുണ്ടോ എന്നറിയാന്‍ ബാങ്കുമായി നിരന്തരം ബന്ധം പുലര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇന്ന് രാവിലെ സഹായിക്കണമെന്ന് കാട്ടി മുരുകന്റെ ഭാര്യ മുരുകമ്മാളും മക്കളും ബന്ധുക്കളും നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കു​ടും​ബ​ത്തി​നു വീ​ടു​വ​ച്ചു ന​ൽ​കു​മെ​ന്നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് സ​ർ​ക്കാ​ർ
ഏ​റ്റെ​ടു​ക്കു​മെ​ന്നും കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. യുവാവ് മരിച്ച വാര്‍ത്ത അത്യന്തം വേദനാജനകമാണെന്നാണ് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്.

ക​ഴി​ഞ്ഞ ആ​റാം തീ​യ​തി ദേ​ശീ​യ​പാ​ത​യി​ൽ കൊ​ല്ല​ത്തി​ന​ടു​ത്ത് ഇ​ത്തി​ക്ക​ര​യി​ൽ രാ​ത്രി പ​തി​നൊ​ന്നി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മു​രു​ക​നു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​ക്കു​ന്ന​ത്. ഏ​ഴു മ​ണി​ക്കൂ​റോളം പല ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും ചികിത്സ ലഭിക്കാതെ മുരുകന്‍ ആം​ബു​ല​ൻ​സി​ൽ വെച്ചുതന്നെ​ മരിക്കുകയുമായിരുന്നു.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

അടുത്ത ലേഖനം
Show comments