Webdunia - Bharat's app for daily news and videos

Install App

കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോത്സവം നവംബര്‍ 9 മുതല്‍ 13 വരെ കോവളത്ത് നടക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 4 നവം‌ബര്‍ 2022 (09:26 IST)
കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോത്സവം നവംബര്‍ 9 മുതല്‍ 13 വരെ കോവളത്ത് കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കും. ഇന്‍ഡ്യയ്ക്കു പുറത്തുനിന്നുള്ള ഏഴു പ്രമുഖ ബാന്‍ഡുകള്‍ക്കും ഗായകര്‍ക്കും ഒപ്പം ഇന്‍ഡ്യയിലെ 14 പ്രമുഖ ബാന്‍ഡുകളും സംഗീതപരിപാടികല്‍ അവതരിപ്പിക്കും. ഇന്‍ഡീ സംഗീതത്തിന്റെ രാജ്യാന്തരജിഹ്വയായ ലേസീ ഇന്‍ഡീ മാഗസീനിന്റെ സഹകരണത്തോടെയാണ് ഇന്റര്‍നാഷണല്‍ ഇന്‍ഡീ മൂസിക് ഫെസ്റ്റിവല്‍ (IIMF) സംഘടിപ്പിക്കുന്നത്.
 
മ്യൂസിക് ബാന്‍ഡുകള്‍ സ്വന്തമായി ഗാനങ്ങള്‍ രചിച്ചു സംഗീതം പകര്‍ന്ന് സുസജ്ജമായ വാദ്യോപകരണ, ശബ്ദ-പ്രകാശവിതാന സംവിധാനങ്ങളോടെ അവതരിപ്പിക്കുന്ന സംഗീതമാണ് ഇന്‍ഡീ മ്യൂസിക്. ഈ രംഗത്ത് രാജ്യത്തേതന്നെ ആദ്യത്തെതും പ്രമുഖവുമായ മേളയാണ് ഐഐംഎഫെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രോത്സവവും നാടകോത്സവവും ഒക്കെപ്പോലെ സംഗീതരംഗത്തെ കേരളത്തിന്റെ പ്രതിവര്‍ഷമേളയ്ക്ക് ഇതോടെ തുടക്കമാകുകയാണ്.
 
റോക് സംഗീതേതിഹാസം എറിക് ക്ലാപ്റ്റണിന്റെ അനന്തരവന്‍ യുകെയിലെ വിഖ്യാതനായ വില്‍ ജോണ്‍സ് (Wil Johns), അമേരിക്കയിലെ ജനപ്രിയ ഹാര്‍ഡ് റോക്ക് ഗായകന്‍ സാമി ഷോഫി (Sami Chohfi), മറ്റൊരു ബ്രിട്ടിഷ് ബാന്‍ഡായ റെയ്ന്‍ (Rane), മലേഷ്യയില്‍നിന്നു ലീയ മീറ്റ (Lyia Meta), പാപ്പുവ ന്യൂ ഗിനിയില്‍നിന്ന് ആന്‍സ്ലോം (Anslom), സിംഗപ്പൂരില്‍നിന്നു രുദ്ര (Rudra), ഇറ്റലിയില്‍നിന്ന് റോക് ഫ്‌ലവേഴ്‌സ് (Roc Flowers) എന്നീ ബാന്‍ഡുകളും ഗായകരുമാണു വിദേശത്തുനിന്ന് എത്തുന്നത്. അന്താരാഷ്ട്രപുരസ്‌ക്കാരങ്ങള്‍ നേടിയ, സ്വന്തം രാജ്യങ്ങളില്‍ ഏറെ ആസ്വാദകരുള്ള ഗായകരാണിവര്‍.
 
പങ്കെടുക്കുന്ന ഇന്‍ഡ്യന്‍ ബാന്‍ഡുകള്‍ മുംബൈയിലെ ഷെറീസ് (Sherise), ആര്‍ക്ലിഫ് (RCliff), വെന്‍ ചായ് മെറ്റ് ടോസ്റ്റ് (When Chai  Met Toast), ഹരീഷ് ശിവരാമകൃഷ്ണന്റെ അഗം (Agam), സ്‌ക്രീന്‍ 6 (Skreen 6), സിത്താര കൃഷ്ണകുമാറിന്റെ പ്രൊജക്ട് മലബാറിക്കസ് (Project Malabaricus), ഊരാളി (Oorali), ജോബ് കുര്യന്‍ (Job Kurian), കെയോസ് (Chaos), ലേസീ ജേ (Lazie J), ചന്ദന രാജേഷ് (Chandana Rajesh), താമരശേരി ചുരം (Thamarassey Churam), ഇന്നര്‍ സാങ്റ്റം (Inner Sanctum), ദേവന്‍ ഏകാംബരം (Devan Ekambaram) എന്നിവയാണ്.
 
ആകെ 21 ബാന്‍ഡ്. ദിവസം നാലും അഞ്ചും അവതരണങ്ങള്‍. വിദേശീയഗായകരുടെയും ഇന്‍ഡീ മ്യൂസിക്കിന്റെയും ധാരാളം ആരാധകരും പുറത്തുനിന്നു വരുന്നുണ്ട്. ലോകത്തെ പ്രമുഖ ഗായകരെ പരിചയപ്പെടാനും അവര്‍ക്കൊപ്പം വാദ്യോപകരണങ്ങള്‍ വായിക്കാനും അതുവഴി ആഗോളതലത്തിലേക്ക് ഉയരാനും ഇന്‍ഡ്യയിലെ കലാകാരര്‍ക്ക് അവസരം ഒരുക്കുന്നതുകൂടിയാണു മേള.
 
എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ 10 വരെയാണു സംഗീതോത്സവം. വൈകിട്ട് 5 മുതല്‍ പ്രവേശിക്കാം. ബുക്ക് മൈ ഷോയിലൂടെ ഓരോ ദിവസത്തെയും പരിപാടിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. കേരള ആര്‍ട്ട്‌സ് & ക്രാഫ്റ്റ്‌സ് വില്ലേജുമായി ബന്ധപ്പെട്ടും ടിക്കറ്റ് വാങ്ങാം. ബുക്കിങ് നവംബര്‍ 6-ന് അവസാനിക്കും. മേളയുടെ ദിവസങ്ങളില്‍ ക്രാഫ്റ്റ്‌സ് വില്ലേജിലെ പതിവുസന്ദര്‍ശനം വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കും.
 
ലിബറേഷന്‍ എന്ന തീമില്‍ ഊന്നി ക്രാഫ്റ്റ് വില്ലേജ് വളപ്പില്‍ ഒരു ഡസന്‍ ഇന്‍സ്റ്റലേഷനുകളും സ്റ്റേജും ഗേറ്റും ഒക്കെ ഐഐഎംഎഫിനായി ഒരുക്കുന്നുണ്ട്. പ്രമുഖ ആര്‍ക്കിടെക്റ്റുകളായ എന്‍എ പ്ലസ് ആണ് ഇവ ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments