UDF: അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ പരിശ്രമം തുടരണം; കോണ്‍ഗ്രസിനോടു ലീഗ്

അന്‍വറിനെ അടഞ്ഞ അധ്യായമായി കാണേണ്ടതില്ല

രേണുക വേണു
ശനി, 28 ജൂണ്‍ 2025 (09:54 IST)
UDF: പി.വി.അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ ശ്രമങ്ങള്‍ തുടരണമെന്ന് മുസ്ലിം ലീഗ്. അന്‍വറിനെ പൂര്‍ണമായി തള്ളുന്നത് ഭാവിയില്‍ ദോഷം ചെയ്‌തേക്കുമെന്നാണ് ലീഗിനുള്ളിലെ അഭിപ്രായം. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് അന്‍വറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ലീഗ് നേതൃത്വം കോണ്‍ഗ്രസിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. 
 
അന്‍വറിനെ അടഞ്ഞ അധ്യായമായി കാണേണ്ടതില്ല. പ്രാദേശികമായി അന്‍വറിനുള്ള പിന്തുണ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു ഗുണം ചെയ്യും. ഇടതുവിരുദ്ധ വോട്ടുകള്‍ ഏകീകരിക്കണമെങ്കില്‍ അന്‍വര്‍ ഒപ്പം വേണം. അതിനാല്‍ മുന്നണി നേതൃത്വം മുന്‍കൈ എടുത്ത് അന്‍വറിനെ ഒപ്പം നിര്‍ത്താനുള്ള പരിശ്രമങ്ങള്‍ തുടരണമെന്നുമാണ് ലീഗിന്റെ നിലപാട്. 
 
ലീഗ് നേതൃത്വം അന്‍വറുമായി രഹസ്യ ചര്‍ച്ചകള്‍ നടത്താന്‍ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അനുമതിയോടെയായിരിക്കും ഇത്. അതേസമയം അന്‍വറിനെ മുന്നണിയിലെടുക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് മതിയെന്നാണ് സതീശന്റെ നിലപാട്. 
 
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അന്‍വറിനെ മുന്നണിയിലെടുക്കുന്നതിനെ ചൊല്ലി രണ്ട് നിലപാടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അന്‍വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അനുയായികള്‍ ഒരു വിഭാഗം വിയോജിപ്പ് പരസ്യമാക്കിയത്. 'വായില്‍ തോന്നിയത് കോതയ്ക്കു പാട്ട്' എന്ന രീതിയാണ് അന്‍വറിന്റേത്. കെട്ടുറപ്പോടെ മുന്നോട്ടുപോകുന്ന മുന്നണിയിലേക്ക് അന്‍വര്‍ എത്തിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. തോന്നുമ്പോഴൊക്കെ രാഷ്ട്രീയ നിലപാട് മാറ്റുന്ന അന്‍വര്‍ മുന്നണിയില്‍ തലവേദന സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് അനുഭാവികള്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments