Webdunia - Bharat's app for daily news and videos

Install App

കേഡലിന്റെ സാത്താന്‍ സേവ പൊളിച്ചടുക്കി പൊലീസ്; സഹോദരിയോടുള്ള പിതാവിന്റെ സ്‌നേഹം പ്രതിയില്‍ പകയുണ്ടാക്കി - കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്

കേഡലിന്റെ സാത്താന്‍ സേവ പൊളിച്ചടുക്കി പൊലീസ് - കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്

Webdunia
ബുധന്‍, 12 ഏപ്രില്‍ 2017 (17:27 IST)
നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ പ്രതി കേഡല്‍ ജീൻസൺ രാജ ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യതിന് കാരണം കുടുംബത്തില്‍ നിന്നു നേരിട്ട് അവഗണന. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി.

അവഗണനയിൽ മനംമടുത്താണ് കൊലപാതകം നടത്തിയത്. അച്ഛനെ കൊന്നതിനുശേഷമാണ് ബാക്കിയുള്ളവരെ കൊന്നത്. തെളിവു നശിപ്പിക്കുന്നതിനും കൃത്യം നടത്താനും ഇയാൾ വ്യക്തമായ പദ്ധതി തയാറാക്കിയിരുന്നു. മൂന്ന് മാസമെടുത്താണ് പദ്ധതി തയ്യാറാക്കിയതെന്നും പ്രതി മൊഴി നല്‍കി.

കുടുംബത്തിലുള്ളവരെല്ലാം ഉന്നത വിദ്യാഭ്യാസം നേടിയവരായിരുന്നു. ഇതിനെത്തുടര്‍ന്ന് അച്ഛനില്‍നിന്ന് വലിയ അവഗണന കേഡലിന് നേരിടേണ്ടിവന്നു. സ​ഹോ​ദ​രി​ക്ക് പിതാവ് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കുന്നതിനാല്‍ പകയും വര്‍ദ്ധിച്ചു. പിതാവിനെ മാത്രം കൊലപ്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മറ്റുള്ളവരെയും കൊല്ലുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ കാഡലിനെ അഞ്ചു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ഇലക്ട്രോണിക്സ് ഉപകരങ്ങൾ ഉൾപ്പടെയുള്ളവ പരിശോധിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

കേഡലിന്റെ ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ മൊഴി പൊലീസ് നേരത്തെ തന്നെ തള്ളിയിരുന്നു. മ​നശാ​സ്ത്ര​ജ്ഞ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കേ​ഡ​ൽ കൊ​ല​പാ​ത​ക​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. കേസ് അന്വേഷണത്തില്‍ പൊലീസിന് ആശങ്കയുണ്ടാക്കാനാണ് സാത്താന്‍ സേവയായിരുന്നു തന്റെ ലക്ഷ്യമെന്ന് പറയാന്‍ കേഡലിനെ പ്രേരിപ്പിച്ചത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments