Webdunia - Bharat's app for daily news and videos

Install App

നന്തന്‍കോട് ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു; അന്വേഷണം ദമ്പതികളുടെ മകനിലേക്ക്

തിരുവനന്തപുരത്ത് വീടിനുള്ളിൽ മൂന്നുപേർ മരിച്ച നിലയിൽ

Webdunia
ഞായര്‍, 9 ഏപ്രില്‍ 2017 (10:19 IST)
നന്തൻകോട് ക്ലിഫ്ഹൗസിന് സമീപത്തെ വീട്ടില്‍ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി.  ഒരു മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിലും രണ്ടെണ്ണം കത്തിക്കരിഞ്ഞ നിലയിലുമാണ്. ഡോ. ജീൻ പദ്മയും ഭർത്താവ് പ്രൊഫ. രാജ്‌തങ്കവുമാണ് കൊല്ലപ്പെട്ടവരിൽ രണ്ടുപേരെന്ന് വ്യക്തമായിട്ടുണ്ട്.  
 
പുലർച്ചെ ഒരു മണിയോടെ ഡോക്ടറുടെ വീട്ടിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 
 
അഞ്ചു പേരായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. സംഭവശേഷം ഇവരുടെ മകൻ കേദർ ജിൻസൺ ഒളിവിൽ പോയി എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ പുലർച്ചെ രണ്ടു മണിക്ക് തമ്പാനൂരിൽ നിന്നു രക്ഷപ്പെട്ടുവെന്ന സൂചനയാണ് ലഭിക്കുന്നത്. 
 
ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. എന്ത് സംഭവമാണ് ഇത്തരമൊരു കാര്യത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. ഒരുതരത്തിലുള്ള പ്രശ്നങ്ങളുമില്ലാതിരുന്ന കുടുംബമായിരുന്നു ഇവരുടേതെന്നാണ് സമീപവാസികൾ നൽകുന്ന വിവരം. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments