Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും മോഹൻലാലും മൽസരത്തിൽ?; മലയാളത്തിൽ നിന്നും 10 സിനിമകൾ അന്തിമപട്ടികയിൽ; ദേശീയ ചലച്ചിത്ര പ്രഖ്യാപനം ജൂലൈയിൽ

മലയാളത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൗബിൽ ഷാഹിറിന് പ്രത്യേക പരാമർശം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇതിലും അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Webdunia
തിങ്കള്‍, 6 മെയ് 2019 (10:35 IST)
കഴിഞ്ഞ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ജൂലൈ രണ്ടാം വാരത്തിൽ ഉണ്ടായേക്കും. വിവിധ ഭാഷകളിലെ 400 സിനിമകളിൽ നിന്നും 80 ഓളം സിനിമകളാണ് അന്തിമപരിഗണനയ്ക്കായി തെരഞ്ഞെടുത്തത്. മലയാളത്തിൽ നിന്ന് 10 സിനിമകൾ അന്തിമപരിഗണനയിലുള്ള ചിത്രങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
 
മലയാളത്തിൽ നിന്ന് മമ്മൂട്ടിയും മോഹൻലാലും ഫഹദ് ഫാസിലും  അഭിനയിച്ച സിനിമകളും അന്തിമപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ മികച്ച നടൻ മലയാളത്തിൽ നിന്നാണെന്ന തരത്തിലുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് ജൂറി അംഗം സൂചിപ്പിച്ചു.
 
മലയാളത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൗബിൽ ഷാഹിറിന് പ്രത്യേക പരാമർശം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇതിലും അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ചെയർമാൻ ഉൾപ്പെടെ 11 അംഗങ്ങളാണ് ഇത്തവണ പുരസ്ക്കാര നിർണയ ജൂറിയിലുള്ളത്. പുരസ്കാരം നിർണ്ണയം നടക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് നടപടികൾ നീട്ടിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊഴിൽ തർക്കം തീർപ്പായി;തിരുവനന്തപുരം ജില്ലയിലെ സ്വിഗ്ഗി ജീവനക്കാരുടെ കൂലി വർദ്ധിപ്പിച്ചു, തീരുമാനം തൊഴിൽമന്ത്രിയുടെ ഇടപെടലിൽ

കാഞ്ഞാണി-ഏനമാവ് റൂട്ടില്‍ ഗതാഗത നിയന്ത്രണം

ലൈംഗീകാരോപണങ്ങൾ തിരിച്ചടിയായോ?, സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എംഎൽഎ മുകേഷില്ല!

ഒരു സിനിമയില്‍ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്, ആ സിനിമ കണ്ട് കുട്ടികള്‍ ഗുണ്ടാ സംഘത്തലവന്മാരുടെ കൂടെ പോയി: മുഖ്യമന്ത്രി

റേഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31ന് മുമ്പ് ഇ-കെവൈസി പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ റേഷന്‍ വിഹിതം നഷ്ടപ്പെടും

അടുത്ത ലേഖനം
Show comments